ഭവനവായ്പ : ആര്‍ബിഎല്‍ ബാങ്കും ഐഎംജിസിയും സഹകരിക്കും

 ഭവനവായ്പ നൽകുന്നതിന്  ഇന്ത്യ മോര്‍ട്ട്‌ഗേജ് ഗ്യാരന്റി കോര്‍പ്പറേഷന്‍ (ഐഎംജിസി) ആര്‍ബിഎല്‍ ബാങ്കുമായി കരാറില്‍ ഏര്‍പ്പെട്ടു. ഈ പങ്കാളിത്തത്തിലൂടെ ആര്‍ബിഎല്‍ ബാങ്കിന്റെ രാജ്യത്തുടനീളമുള്ള 500-ലധികം ശാഖകളുടെ ശൃംഖലയിലൂടെ മോര്‍ട്ട്‌ഗേജ് ഗാരന്റി പിന്തുണയുള്ള ഭവനവായ്പകള്‍ പുതിയ  വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ സഹായിക്കുമെന്ന് ഐഎംജിസി പ്രസ്താവനയില്‍ പറഞ്ഞു. വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളിലൂടെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന തരത്തിലാണ് ഈ പങ്കാളിത്ത്ം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്വകാര്യ കമ്പനിയായ ഐഎംജിസി വായ്പദാതാക്ക് ഭവനവായ്പകള്‍ക്കായി മോര്‍ട്ട്‌ഗേജ് ഗ്യാരണ്ടി നല്‍കുന്നു. ബാങ്കുകളും ഹൗസിംഗ് ഫിനാന്‍സ് കമ്പനികളും ഉള്‍പ്പെടെ 23 വായ്പദാതക്കളുമായുള്ള […]

Update: 2022-07-13 06:45 GMT
ഭവനവായ്പ നൽകുന്നതിന് ഇന്ത്യ മോര്‍ട്ട്‌ഗേജ് ഗ്യാരന്റി കോര്‍പ്പറേഷന്‍ (ഐഎംജിസി) ആര്‍ബിഎല്‍ ബാങ്കുമായി കരാറില്‍ ഏര്‍പ്പെട്ടു. ഈ പങ്കാളിത്തത്തിലൂടെ ആര്‍ബിഎല്‍ ബാങ്കിന്റെ രാജ്യത്തുടനീളമുള്ള 500-ലധികം ശാഖകളുടെ ശൃംഖലയിലൂടെ മോര്‍ട്ട്‌ഗേജ് ഗാരന്റി പിന്തുണയുള്ള ഭവനവായ്പകള്‍ പുതിയ വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ സഹായിക്കുമെന്ന് ഐഎംജിസി പ്രസ്താവനയില്‍ പറഞ്ഞു.
വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളിലൂടെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന തരത്തിലാണ് ഈ പങ്കാളിത്ത്ം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്വകാര്യ കമ്പനിയായ ഐഎംജിസി വായ്പദാതാക്ക് ഭവനവായ്പകള്‍ക്കായി മോര്‍ട്ട്‌ഗേജ് ഗ്യാരണ്ടി നല്‍കുന്നു. ബാങ്കുകളും ഹൗസിംഗ് ഫിനാന്‍സ് കമ്പനികളും ഉള്‍പ്പെടെ 23 വായ്പദാതക്കളുമായുള്ള പങ്കാളിത്തത്തിലൂടെ 15,400 കോടി രൂപയിലധികം വരുന്ന 85,200-ലധികം ഭവന വായ്പകള്‍ക്ക് ഇതിനകം ഗ്യാരണ്ടി നല്‍കിയിട്ടുണ്ട്.
Tags:    

Similar News