അശോക് ലെയ്ലാന്‍ഡ് ഗണേഷ് മണിയെ ഓപ്പറേഷന്‍സ് മേധാവിയായി നിയമിച്ചു
വാണിജ്യ വാഹന നിര്‍മ്മാതാക്കളായ അശോക് ലെയ്ലാന്‍ഡ് ഗണേഷ് മണിയെ കമ്പനിയുടെ പ്രസിഡന്റും ഓപ്പറേഷന്‍സ് മേധാവിയുമായി നിയമിച്ചതായി അറിയിച്ചു. നിര്‍മ്മാണം, സോഴ്‌സിംഗ്, വിതരണ ശൃംഖല എന്നിവയുള്‍പ്പെടെ അദ്ദേഹം കമ്പനിയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും തലവനാകുമെന്ന് പ്രസ്താവനയില്‍ പറയുന്നു. വിവിധ മേഖലകളിലെ ഗണേഷ് മണിയുടെ വൈദഗ്ദ്ധ്യം പ്രസിദ്ധമാണെന്നും കമ്പനിയുടെ ആഗ്രഹം അദ്ദേഹം പൂർത്തികരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അശോക് ലെയ്ലാന്‍ഡ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ധീരജ് ജി ഹിന്ദുജ പറഞ്ഞു. പുതിയ പ്രവര്‍ത്തന നടപടിക്രമങ്ങള്‍ വികസിപ്പിക്കുന്നതിലും സ്ഥാപിത സമ്പ്രദായങ്ങളെ ചോദ്യം ചെയ്യുന്നതിലും ഗണേഷ് മണി മുന്‍നിരക്കാരനാണെന്നും […]
വാണിജ്യ വാഹന നിര്‍മ്മാതാക്കളായ അശോക് ലെയ്ലാന്‍ഡ് ഗണേഷ് മണിയെ കമ്പനിയുടെ പ്രസിഡന്റും ഓപ്പറേഷന്‍സ് മേധാവിയുമായി നിയമിച്ചതായി അറിയിച്ചു. നിര്‍മ്മാണം, സോഴ്‌സിംഗ്, വിതരണ ശൃംഖല എന്നിവയുള്‍പ്പെടെ അദ്ദേഹം കമ്പനിയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും തലവനാകുമെന്ന് പ്രസ്താവനയില്‍ പറയുന്നു.
വിവിധ മേഖലകളിലെ ഗണേഷ് മണിയുടെ വൈദഗ്ദ്ധ്യം പ്രസിദ്ധമാണെന്നും കമ്പനിയുടെ ആഗ്രഹം അദ്ദേഹം പൂർത്തികരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അശോക് ലെയ്ലാന്‍ഡ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ധീരജ് ജി ഹിന്ദുജ പറഞ്ഞു. പുതിയ പ്രവര്‍ത്തന നടപടിക്രമങ്ങള്‍ വികസിപ്പിക്കുന്നതിലും സ്ഥാപിത സമ്പ്രദായങ്ങളെ ചോദ്യം ചെയ്യുന്നതിലും ഗണേഷ് മണി മുന്‍നിരക്കാരനാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം സിഒഒ സ്ഥാനത്ത് നിന്ന് അനുജ് കതൂരിയ രാജിവെച്ചതിനെ തുടര്‍ന്നാണ് മണിയുടെ നിയമനം. ഇതിന് മുമ്പ് ഹ്യുണ്ടായ് മോട്ടോഴ്സില്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഡയറക്ടറും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്നു ഗണേഷ് മണി. പരിചയസമ്പന്നനായ ഒരു ഓട്ടോമോട്ടീവ് വ്യവസായ പ്രൊഫഷണലായ മണി, മാരുതി സുസുക്കിയിലും ഹ്യുണ്ടായ് മോട്ടോഴ്സ് ഇന്ത്യയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.