പുതുമോടികളുമായി ഹീറോ മോട്ടോകോര്‍പ്പിന്റെ പാഷന്‍ എക്സ്ടെക്

ഡെല്‍ഹി: ഇരുചക്രവാഹന വിപണിയില്‍ മുന്‍നിരയിലുള്ള ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ പുതിയ പാഷന്‍ എക്‌സ്‌ടെക് മോട്ടോര്‍ സൈക്കിളിന്റെ ലോഞ്ച് പ്രഖ്യാപിച്ചു. 74,590 രൂപയാണ് പ്രാരംഭവില (എക്സ്-ഷോറൂം ഡല്‍ഹി). 9 ബിഎച്ച്പി പവര്‍ ഔട്ട്പുട്ടുള്ള 110സിസി എഞ്ചിനാണ് ബൈക്കിലുള്ളത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, എസ്എംഎസ്, കോള്‍ അലേര്‍ട്ടുകള്‍, തത്സമയ മൈലേജ് ഇന്‍ഡിക്കേറ്റര്‍, ലോ ഫ്യൂവല്‍ ഇന്‍ഡിക്കേറ്റര്‍, സൈഡ്-സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട് ഓഫ്, സര്‍വീസ് റിമൈന്‍ഡര്‍ തുടങ്ങിയ സവിശേഷതകള്‍ പാഷന്‍ എക്സ്ടെകിനുണ്ടെന്ന് ഹീറോ മോട്ടോകോര്‍പ്പ് പ്രസ്താവനയില്‍ പറഞ്ഞു. 74,590 രൂപയുടെ ഡ്രം ബ്രേക്ക് […]

Update: 2022-06-24 23:10 GMT

ഡെല്‍ഹി: ഇരുചക്രവാഹന വിപണിയില്‍ മുന്‍നിരയിലുള്ള ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ പുതിയ പാഷന്‍ എക്‌സ്‌ടെക് മോട്ടോര്‍ സൈക്കിളിന്റെ ലോഞ്ച് പ്രഖ്യാപിച്ചു. 74,590 രൂപയാണ് പ്രാരംഭവില (എക്സ്-ഷോറൂം ഡല്‍ഹി). 9 ബിഎച്ച്പി പവര്‍ ഔട്ട്പുട്ടുള്ള 110സിസി എഞ്ചിനാണ് ബൈക്കിലുള്ളത്.

ബ്ലൂടൂത്ത് കണക്റ്റിവിറ്റി, എസ്എംഎസ്, കോള്‍ അലേര്‍ട്ടുകള്‍, തത്സമയ മൈലേജ് ഇന്‍ഡിക്കേറ്റര്‍, ലോ ഫ്യൂവല്‍ ഇന്‍ഡിക്കേറ്റര്‍, സൈഡ്-സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട് ഓഫ്, സര്‍വീസ് റിമൈന്‍ഡര്‍ തുടങ്ങിയ സവിശേഷതകള്‍ പാഷന്‍ എക്സ്ടെകിനുണ്ടെന്ന് ഹീറോ മോട്ടോകോര്‍പ്പ് പ്രസ്താവനയില്‍ പറഞ്ഞു. 74,590 രൂപയുടെ ഡ്രം ബ്രേക്ക് വേരിയന്റ് 78,990 രൂപയുടെ ഡിസ്‌ക് ബ്രേക്ക് വേരിയന്റ് (എക്സ്-ഷോറൂം ഡല്‍ഹി) എന്നിങ്ങനെ രണ്ട് ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്.

കമ്പനിയുടെ സ്‌പ്ലെന്‍ഡര്‍+ എക്‌സ്‌ടെക്, ഗ്ലാമര്‍ 125 എക്‌സ്‌ടെക്, പ്ലഷര്‍+ 110 എക്‌സ്‌ടെക്, ഡെസ്റ്റിനി 125 എക്‌സ്‌ടെക് തുടങ്ങിയ 'എക്‌സ്‌ടെക്' ഉല്‍പ്പന്നങ്ങളുടെ ശ്രേണിക്ക് ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഹീറോ മോട്ടോകോര്‍പ്പ് സ്ട്രാറ്റജി ആന്‍ഡ് ഗ്ലോബല്‍ പ്രൊഡക്റ്റ് പ്ലാനിംഗ് മേധാവി മാലോ ലെ മസന്‍ പറഞ്ഞു. ഒരു ദശാബ്ദത്തിലേറെയായി ഹീറോ പാഷന്‍ ബ്രാന്‍ഡിന് ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച വിശ്വാസ്യതയാണെന്ന് ഹീറോ മോട്ടോകോര്‍പ്പ് ചീഫ് ഗ്രോത്ത് ഓഫീസര്‍ രഞ്ജിവ്ജിത് സിംഗ് പറഞ്ഞു.

Tags:    

Similar News