ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് പിന്നാലെ നെക്സണ്‍ ഇ വിയ്ക്കും തീ പിടിച്ചു

രാജ്യത്ത് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് പിന്നാലെ ഇലക്ട്രിക് കാറിനും തീപിടിച്ചു. മുംബൈയില്‍ ടാറ്റ നെക്‌സണ്‍ ഇവിക്കാണ് തീപിടിച്ചത്. സംഭവത്തിന്റെ വസ്തുതകള്‍ കണ്ടെത്തുന്നതിനായി നിലവില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.  വാഹനങ്ങളുടെയും അവരുടെ ഉപഭോക്താക്കളുടെയും സുരക്ഷയില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. കാറിന്റെ ഉടമ തന്റെ ഓഫീസില്‍ സ്ഥാപിച്ചിട്ടുള്ള സാധാരണ സ്ലോ ചാര്‍ജര്‍ ഉപയോഗിച്ച് നെക്സോണ്‍ ഇവി ചാര്‍ജ് ചെയ്തു. തന്റെ വീട്ടിലേക്ക് ഏകദേശം 5 കിലോമീറ്റര്‍ ഓടിച്ച ശേഷം, കാറില്‍ നിന്ന് ചില ശബ്ദങ്ങള്‍ […]

Update: 2022-06-23 05:01 GMT
രാജ്യത്ത് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് പിന്നാലെ ഇലക്ട്രിക് കാറിനും തീപിടിച്ചു. മുംബൈയില്‍ ടാറ്റ നെക്‌സണ്‍ ഇവിക്കാണ് തീപിടിച്ചത്. സംഭവത്തിന്റെ വസ്തുതകള്‍ കണ്ടെത്തുന്നതിനായി നിലവില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. വാഹനങ്ങളുടെയും അവരുടെ ഉപഭോക്താക്കളുടെയും സുരക്ഷയില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
കാറിന്റെ ഉടമ തന്റെ ഓഫീസില്‍ സ്ഥാപിച്ചിട്ടുള്ള സാധാരണ സ്ലോ ചാര്‍ജര്‍ ഉപയോഗിച്ച് നെക്സോണ്‍ ഇവി ചാര്‍ജ് ചെയ്തു. തന്റെ വീട്ടിലേക്ക് ഏകദേശം 5 കിലോമീറ്റര്‍ ഓടിച്ച ശേഷം, കാറില്‍ നിന്ന് ചില ശബ്ദങ്ങള്‍ കേട്ടു. തുടര്‍ന്ന് ഡാഷ്ബോര്‍ഡില്‍ മുന്നറിയിപ്പ് ലഭിക്കുകയും വാഹനം നിര്‍ത്തി കാറില്‍ നിന്ന് ഇറങ്ങുകയുമായിരുന്നു. പിന്നീട് തീപിടിച്ച വാഹനം അഗ്‌നിശമന സേനയെത്തി അണയ്ക്കുകയായിരുന്നു.
ടാറ്റ നെക്സോണ്‍ ഇവി ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറാണ്. രാജ്യത്ത് ഓരോ മാസവും കുറഞ്ഞത് 2,500-3,000 കാറുകളുടെയെങ്കിലും വില്‍പ്പന നടക്കാറുണ്ട്. കമ്പനി ഇതുവരെ 30,000 നെക്സോണ്‍ ഇവികള്‍ വിറ്റഴിച്ചിട്ടുണ്ട്. ഈയടുത്തകാലത്തായി രാജ്യത്ത് ബാറ്ററി പൊട്ടിത്തെറിച്ച് നിരവധി ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്ക് തീപിടിച്ചിരുന്നു. തുടര്‍ന്ന് ഒല ഇലക്ട്രിക്, പ്യുവര്‍ ഇവി, ജിതേന്ദ്ര ഇവി ടെക്, ആതര്‍ എനര്‍ജി, ഒകിനാവ തുടങ്ങിയ ഇവി നിര്‍മ്മാതാക്കളുമായി ഇതുമായി ബന്ധപ്പെട്ട സംഭവങ്ങളെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു.
Tags:    

Similar News