ആകാശ എയറിന്റെ ആദ്യ വിമാനം കൈമാറി

മുംബൈ: എയ്സ് നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാലയുടെ നിയന്ത്രണത്തിലുള്ള ആകാശ എയറിന്റെ ആദ്യ വിമാനമായ ബോയിംഗ് 737 മാക്സ് ചൊവ്വാഴ്ച ന്യൂഡല്‍ഹിയിലെത്തി. കഴിഞ്ഞ നവംബറില്‍ ആകാശ എയര്‍ ബോയിങ്ങില്‍ ഓര്‍ഡര്‍ നല്‍കിയ 72 ബോയിംഗ് 737 മാക്സ് വിമാനങ്ങളില്‍ ആദ്യ ഡെലിവറിയാണിത്. പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള നിര്‍ബന്ധിത എയര്‍ ഓപ്പറേറ്റര്‍ പെര്‍മിറ്റ് ലഭിക്കാന്‍ ഇനി കമ്പനിക്ക് അധികം തടസങ്ങള്‍ കമ്പനിക്ക് മുന്നിലില്ല. ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് ആദ്യ വിമാനം ലാന്‍ഡ് ചെയ്തത്. ജൂണ്‍ 15 ന് യുഎസിലെ സിയാറ്റിലില്‍ […]

Update: 2022-06-21 05:39 GMT
മുംബൈ: എയ്സ് നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാലയുടെ നിയന്ത്രണത്തിലുള്ള ആകാശ എയറിന്റെ ആദ്യ വിമാനമായ ബോയിംഗ് 737 മാക്സ് ചൊവ്വാഴ്ച ന്യൂഡല്‍ഹിയിലെത്തി.
കഴിഞ്ഞ നവംബറില്‍ ആകാശ എയര്‍ ബോയിങ്ങില്‍ ഓര്‍ഡര്‍ നല്‍കിയ 72 ബോയിംഗ് 737 മാക്സ് വിമാനങ്ങളില്‍ ആദ്യ ഡെലിവറിയാണിത്. പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള നിര്‍ബന്ധിത എയര്‍ ഓപ്പറേറ്റര്‍ പെര്‍മിറ്റ് ലഭിക്കാന്‍ ഇനി കമ്പനിക്ക് അധികം തടസങ്ങള്‍ കമ്പനിക്ക് മുന്നിലില്ല.
ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് ആദ്യ വിമാനം ലാന്‍ഡ് ചെയ്തത്. ജൂണ്‍ 15 ന് യുഎസിലെ സിയാറ്റിലില്‍ വച്ച് വിമാനത്തിന്റെ താക്കോല്‍ ഔപചാരികമായി എയര്‍ലൈന്‍സിന് ലഭിച്ചതായി ആകാശ എയര്‍ വ്യക്തമാക്കി.
'ഞങ്ങളുടെ ആദ്യ വിമാനത്തിന്റെ വരവ് വളരെ സന്തോഷകരമാണ്. ഇത് ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്നു. ഇന്ത്യയുടെ ഏറ്റവും ഹരിതവും വിശ്വസനീയവും താങ്ങാനാവുന്നതുമായ എയര്‍ലൈന്‍ കെട്ടിപ്പടുക്കുന്നതിനുള്ള ഞങ്ങളുടെ കാഴ്ചപ്പാടിലേക്ക് ഈ മുന്നേറ്റം കൂടുതല്‍ അടുപ്പിക്കുന്നു', ആകാശ എയറിന്റെ സ്ഥാപകനുംചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ വിനയ് ദുബെ പറഞ്ഞു.
സമീപ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ വ്യോമയാനം കൈവരിച്ച പുരോഗതിയുടെ പ്രധാന ഉദാഹരണമാണ് ആകാശ എയറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആകാശ എയറുമായി സഹകരിക്കുന്നതില്‍ ബോയിംഗ് കമ്പനി അഭിമാനിക്കുന്നതായും, എല്ലാവര്‍ക്കും താങ്ങാനാവുന്ന നിരക്കിലുള്ള യാത്ര ആരംഭിക്കാന്‍ ഇത് സഹായിക്കുമെന്നും ബോയിംഗ് ഇന്ത്യ പ്രസിഡന്റ് സലില്‍ ഗുപ്‌തെ പറഞ്ഞു. 'ലോകത്തില്‍ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ. കൂടാതെ വ്യോമയാന വ്യവസായത്തിന് വന്‍ വളര്‍ച്ചയും ഉത്പാദനക്ഷമതയും വാഗ്ദാനം ചെയ്യുന്നു. നൂതനമായ 737 മാക്‌സ് അതിന്റെ ഉപഭോക്താക്കള്‍ക്ക് മികച്ച ബിസിനസ്സിലും പ്രവര്‍ത്തനങ്ങളിലും കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ആകാശ എയര്‍യെ സഹായിക്കുമെന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,"അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tags:    

Similar News