തൊഴിലവസരങ്ങൾ വര്‍ധിക്കുന്നു, 'ഓഫീസ് സ്പെയിസിനും' ഡിമാൻറ് : ടാറ്റാ റിയല്‍റ്റി സിഇഒ

ഡെല്‍ഹി : കോവിഡ് പ്രതിസന്ധിയുടെ കാഠിന്യം കുറഞ്ഞു വരുമ്പോള്‍ രാജ്യത്തിന് അകത്തും പുറത്തുമുള്ള കമ്പനികളില്‍ തൊഴിലവസരങ്ങള്‍  വര്‍ധിക്കുകയാണ്. ഇതിനൊപ്പം തന്നെ വളരുകയാണ് രാജ്യത്തെ ഓഫീസ് സ്‌പെയ്‌സ് വിപണിയും. ഇപ്പോള്‍ ഓഫീസ് സ്‌പെയ്‌സിനായി കോര്‍പ്പറേറ്റുകളില്‍ നിന്നുള്ള ഡിമാന്‍ഡ് വര്‍ധിക്കുകയാണെന്ന് ടാറ്റ റിയല്‍റ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ എംഡിയും സിഇഒയുമായ സഞ്ജയ് ദത്ത് പറഞ്ഞു. 2021ല്‍ 26 ദശലക്ഷം ചതുരശ്ര അടി (ആകെ കണക്ക്) വിസ്തീര്‍ണ്ണമുള്ള ഓഫീസുകളാണ് പാട്ടക്കരാറായി നല്‍കിയത്.  2022ല്‍ പ്രധാന ഏഴ് നഗരങ്ങളിലെ ഓഫീസ് സ്ഥലത്തിന്റെ മൊത്തം ലീസിംഗ് […]

Update: 2022-04-18 23:28 GMT
ഡെല്‍ഹി : കോവിഡ് പ്രതിസന്ധിയുടെ കാഠിന്യം കുറഞ്ഞു വരുമ്പോള്‍ രാജ്യത്തിന് അകത്തും പുറത്തുമുള്ള കമ്പനികളില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുകയാണ്. ഇതിനൊപ്പം തന്നെ വളരുകയാണ് രാജ്യത്തെ ഓഫീസ് സ്‌പെയ്‌സ് വിപണിയും. ഇപ്പോള്‍ ഓഫീസ് സ്‌പെയ്‌സിനായി കോര്‍പ്പറേറ്റുകളില്‍ നിന്നുള്ള ഡിമാന്‍ഡ് വര്‍ധിക്കുകയാണെന്ന് ടാറ്റ റിയല്‍റ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ എംഡിയും സിഇഒയുമായ സഞ്ജയ് ദത്ത് പറഞ്ഞു.
2021ല്‍ 26 ദശലക്ഷം ചതുരശ്ര അടി (ആകെ കണക്ക്) വിസ്തീര്‍ണ്ണമുള്ള ഓഫീസുകളാണ് പാട്ടക്കരാറായി നല്‍കിയത്. 2022ല്‍ പ്രധാന ഏഴ് നഗരങ്ങളിലെ ഓഫീസ് സ്ഥലത്തിന്റെ മൊത്തം ലീസിംഗ് (പാട്ടക്കരാര്‍) 30 ദശലക്ഷം ചതുരശ്ര അടിയായി ഉയരുമെന്നാണ് പ്രതീക്ഷയെന്നും സഞ്ജയ് ദത്ത് വ്യക്തമാക്കി. മിക്ക മേഖലയിലും വലിയ തോതിലുള്ള നിയമനങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഇന്റലിയോണ്‍' എന്ന ബ്രാന്‍ഡിന് കീഴില്‍ ടാറ്റ റിയല്‍റ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് 'ഓഫീസ് പാര്‍ക്കുകള്‍' നടത്തി വരുന്നുണ്ട്.
ചെന്നൈയിലെയും ഗുരുഗ്രാമിലെയും ടാറ്റ റിയല്‍റ്റി ആന്റ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ രണ്ട് പ്രീമിയം കൊമേഴ്സ്യല്‍ ഓഫീസ് പ്രോജക്റ്റുകളില്‍ 49 ശതമാനം ഓഹരികള്‍ സ്വന്തമാക്കുന്നുവെന്ന് കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡ് (സിപിപിഐബി) അറിയിച്ചിരുന്നു. ഇതിനായി 2,600 കോടി രൂപ നിക്ഷേപിക്കുമെന്നാണ് സിപിപിഐബി പ്രഖ്യാപിച്ചത്.
Tags:    

Similar News