കോഴിക്കോട് - സൗദി റൂട്ടിലുള്‍പ്പടെ നോൺസ്റ്റോപ്പ് സര്‍വീസുകളുമായി സ്‌പൈസ് ജെറ്റ്

മുംബൈ :  ആഭ്യന്തര, അന്തര്‍ദ്ദേശീയ റൂട്ടുകളില്‍ പുതിയതായി നോണ്‍-സ്റ്റോപ്പ് ഫ്‌ളൈറ്റുകള്‍ ആരംഭിക്കുമെന്നറിയിച്ച് സ്‌പൈസ് ജെറ്റ്. ഏപ്രില്‍ 26 മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നിലവിലുള്ള ഡിമാന്‍ഡ് വര്‍ധനയാണ് തീരുമാനത്തിന് പിന്നിലെന്നും, ഘട്ടംഘട്ടമായാണ് സര്‍വീസുകള്‍ ആരംഭിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തില്‍ അഹമ്മദാബാദ്- മസ്‌കറ്റ്, ധാക്ക- മുംബൈ, ജിദ്ദ-റിയാദ്-കോഴിക്കോട്, റിയാദ്- ജിദ്ദ- മുംബൈ എന്നിങ്ങനെയാണ് സര്‍വീസുകള്‍ ആരംഭിക്കുകയെന്ന് സ്പൈസ് ജെറ്റ് ഇറക്കിയ അറിയിപ്പിലുണ്ട്. ആഭ്യന്തര സര്‍വീസുകളില്‍, അഹമ്മദാബാദില്‍ നിന്ന് ഗോവ, ബാഗ്ഡോഗ്ര, ഷിര്‍ദി എന്നിവിടങ്ങളിലേക്ക് പുതിയ വിമാനങ്ങള്‍ […]

Update: 2022-04-18 05:17 GMT
മുംബൈ : ആഭ്യന്തര, അന്തര്‍ദ്ദേശീയ റൂട്ടുകളില്‍ പുതിയതായി നോണ്‍-സ്റ്റോപ്പ് ഫ്‌ളൈറ്റുകള്‍ ആരംഭിക്കുമെന്നറിയിച്ച് സ്‌പൈസ് ജെറ്റ്. ഏപ്രില്‍ 26 മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നിലവിലുള്ള ഡിമാന്‍ഡ് വര്‍ധനയാണ് തീരുമാനത്തിന് പിന്നിലെന്നും, ഘട്ടംഘട്ടമായാണ് സര്‍വീസുകള്‍ ആരംഭിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തില്‍ അഹമ്മദാബാദ്- മസ്‌കറ്റ്, ധാക്ക- മുംബൈ, ജിദ്ദ-റിയാദ്-കോഴിക്കോട്, റിയാദ്- ജിദ്ദ- മുംബൈ എന്നിങ്ങനെയാണ് സര്‍വീസുകള്‍ ആരംഭിക്കുകയെന്ന് സ്പൈസ് ജെറ്റ് ഇറക്കിയ അറിയിപ്പിലുണ്ട്.
ആഭ്യന്തര സര്‍വീസുകളില്‍, അഹമ്മദാബാദില്‍ നിന്ന് ഗോവ, ബാഗ്ഡോഗ്ര, ഷിര്‍ദി എന്നിവിടങ്ങളിലേക്ക് പുതിയ വിമാനങ്ങള്‍ ആരംഭിക്കും. തിരുപ്പതി, ഗുവാഹത്തി എന്നീ സ്ഥലങ്ങളെ മുംബൈയുമായി ബന്ധിപ്പിക്കുന്ന സര്‍വീസും തുടങ്ങും. ഇവയ്ക്ക് പുറമെ ഡല്‍ഹി-ജബല്‍പൂര്‍, ഡല്‍ഹി-ലേ, അഹമ്മദാബാദ്-ഡെറാഡൂണ്‍, ഹൈദരാബാദ്-ഷിര്‍ദി, മുംബൈ-ഗോവ, മുംബൈ-ശ്രീനഗര്‍ എന്നീ റൂട്ടുകളിലും സര്‍വീസ് വര്‍ധിപ്പിക്കുമെന്ന് സ്പൈസ് ജെറ്റ് അറിയിച്ചു.
എല്ലാ ഫ്‌ളൈറ്റുകളുടെയും ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയില്‍ നിന്നും സമ്പദ്വ്യവസ്ഥ കരകയറിവരുന്ന അവസരത്തില്‍, ഇന്ത്യയ്ക്കകത്തും ആഗോളതലത്തിലും വ്യോമയാന വ്യവസായത്തില്‍ സ്‌പൈസ് ജെറ്റിന്റെ സാന്നിധ്യം വര്‍ദ്ധിപ്പിക്കാന്‍ നീക്കം സഹായിക്കുമെന്ന് കമ്പനി ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ ശില്‍പ ഭാട്യ പറഞ്ഞു.
Tags:    

Similar News