ബെംഗളൂരു- ആംസ്റ്റര്‍ഡാം റൂട്ടില്‍ കെഎല്‍എം വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും
മുംബൈ: മെയ് 25 മുതല്‍ ബെംഗളൂരു ആംസ്റ്റര്‍ഡാം റൂട്ടില്‍ ഫ്‌ളൈറ്റ് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് റോയല്‍ ഡച്ച് എയര്‍ലൈന്‍സായ കെഎല്‍എം ബുധനാഴ്ച പ്രഖ്യാപിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍, 2020 മാര്‍ച്ച് അവസാനത്തോടെ, ഇന്ത്യയില്‍ നിന്നും ഇന്ത്യയിലേക്ക് ഷെഡ്യൂള്‍ ചെയ്ത എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവച്ചിരുന്നു. അതെത്തുടര്‍ന്ന് കെഎല്‍എം ഇന്ത്യയിലേക്കുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി. മെയ് 25 മുതല്‍, കെഎല്‍എം ബെംഗളൂരുവില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്ക് ആഴ്ചയില്‍ മൂന്ന് ഫ്‌ളൈറ്റ് സര്‍വ്വീസുകള്‍ നടത്തും. യാത്രക്കാര്‍ക്ക് ആംസ്റ്റര്‍ഡാമിലേക്ക് നേരിട്ടുള്ള കണക്ഷനും ആംസ്റ്റര്‍ഡാം, […]
മുംബൈ: മെയ് 25 മുതല്‍ ബെംഗളൂരു ആംസ്റ്റര്‍ഡാം റൂട്ടില്‍ ഫ്‌ളൈറ്റ് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് റോയല്‍ ഡച്ച് എയര്‍ലൈന്‍സായ കെഎല്‍എം ബുധനാഴ്ച പ്രഖ്യാപിച്ചു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍, 2020 മാര്‍ച്ച് അവസാനത്തോടെ, ഇന്ത്യയില്‍ നിന്നും ഇന്ത്യയിലേക്ക് ഷെഡ്യൂള്‍ ചെയ്ത എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവച്ചിരുന്നു. അതെത്തുടര്‍ന്ന് കെഎല്‍എം ഇന്ത്യയിലേക്കുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി.
മെയ് 25 മുതല്‍, കെഎല്‍എം ബെംഗളൂരുവില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്ക് ആഴ്ചയില്‍ മൂന്ന് ഫ്‌ളൈറ്റ് സര്‍വ്വീസുകള്‍ നടത്തും. യാത്രക്കാര്‍ക്ക് ആംസ്റ്റര്‍ഡാമിലേക്ക് നേരിട്ടുള്ള കണക്ഷനും ആംസ്റ്റര്‍ഡാം, ഷിഫോള്‍ വഴി ലക്ഷ്യസ്ഥാനത്തേക്ക് എത്താനുള്ള സര്‍വ്വീസും ഡച്ച് എയര്‍ലൈന്‍സ് നല്‍കും.
2019 ഒക്ടോബറിലാണ് ബെംഗളൂരു-ആംസ്റ്റര്‍ഡാം റൂട്ടില്‍ എയര്‍ലൈന്‍ സര്‍വീസ് ആരംഭിച്ചത്.