ഇവി ചാര്‍ജ്ജിംഗ് പോയിന്റുകളുമായി ഹീറോ ഇലക്ട്രിക്ക്

ഡെല്‍ഹി: ഉപഭോക്താക്കള്‍ക്കായി ഇന്ത്യയിലുടനീളം ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കുമെന്നറിയിച്ച് ഹീറോ ഇലക്ട്രിക്ക്. ഇവി ചാര്‍ജ്ജിംഗ് പ്ലാറ്റ്‌ഫോമായ ഇലക്ട്രിക്ക് പേയുമായി സഹകരിച്ചാണ് ഇവ സ്ഥാപിക്കുന്നതെന്നും കമ്പനി അറിയിച്ചു. റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകള്‍, ഓഫീസുകള്‍, മാളുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് ചാര്‍ജിംഗ് പോയിന്റുകള്‍ വരുന്നതെന്നും കമ്പനിയുടെ അറിയിപ്പിലുണ്ട്. പുതിയ നീക്കം ചാര്‍ജിംഗ് ശൃംഖല ശക്തിപ്പെടുത്താനും, രാജ്യത്ത് വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്ന് ഹീറോ ഇലക്ട്രിക് ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ മാസം ഹീറോ ഇലക്ട്രിക്ക് ഒരു പുതിയ ടൂവീലര്‍ കൂടി അവതരിപ്പിച്ചിരുന്നു. […]

Update: 2022-04-12 19:00 GMT
ഡെല്‍ഹി: ഉപഭോക്താക്കള്‍ക്കായി ഇന്ത്യയിലുടനീളം ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കുമെന്നറിയിച്ച് ഹീറോ ഇലക്ട്രിക്ക്. ഇവി ചാര്‍ജ്ജിംഗ് പ്ലാറ്റ്‌ഫോമായ ഇലക്ട്രിക്ക് പേയുമായി സഹകരിച്ചാണ് ഇവ സ്ഥാപിക്കുന്നതെന്നും കമ്പനി അറിയിച്ചു. റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകള്‍, ഓഫീസുകള്‍, മാളുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് ചാര്‍ജിംഗ് പോയിന്റുകള്‍ വരുന്നതെന്നും കമ്പനിയുടെ അറിയിപ്പിലുണ്ട്.
പുതിയ നീക്കം ചാര്‍ജിംഗ് ശൃംഖല ശക്തിപ്പെടുത്താനും, രാജ്യത്ത് വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്ന് ഹീറോ ഇലക്ട്രിക് ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ മാസം ഹീറോ ഇലക്ട്രിക്ക് ഒരു പുതിയ ടൂവീലര്‍ കൂടി അവതരിപ്പിച്ചിരുന്നു. എഡ്ഡി എന്നാണ് പുതിയ ഇലക്ട്രിക്ക് ഇരുചക്ര വാഹനത്തിന്റെ പേര്.
ചെറിയ ദൂരങ്ങള്‍ സഞ്ചരിക്കുന്നവര്‍ക്ക് അനുയോജ്യമായ വിധമാണ് വാഹനത്തിന്റെ രൂപകല്‍പന. വാഹനം ട്രാക്ക് ചെയ്യാനുള്ള 'ഫൈന്‍ഡ് മൈ ബൈക്ക്' ആപ്പിന്റെ സേവനം വാഹനത്തില്‍ ലഭ്യമാകും. വലിയ ബൂട്ട് സ്പെയ്സ്, റിവേഴ്സ് മോഡ്, 'ഫോളോ മീ' ഹെഡ്ലാംപ് എന്നിവ വാഹനത്തിന്റെ സവിശേഷതയാണ്. മഞ്ഞ, ഇളം നീല എന്നീ നിറങ്ങളിലാണ് സ്‌കൂട്ടര്‍ എത്തുന്നത്. വാഹനം ഉപയോഗിക്കുന്നതിന് പ്രത്യേക ലൈസന്‍സോ രജിസ്ട്രേഷനോ ആവശ്യമില്ല.
Tags:    

Similar News