ഉപഭോക്താക്കളില്‍ നിന്നുള്ള വരുമാനം ഉയര്‍ത്താനാവുമെന്ന് ഭാരതി എയര്‍ടെല്‍

ഡെല്‍ഹി: ടെലികോം ഓപ്പറേറ്ററായ ഭാരതി എയര്‍ടെല്‍, നിരക്കു വര്‍ദ്ധനവിലൂടെയും, പ്രീമിയം സേവനങ്ങള്‍ നല്‍കുന്നതിലൂടെയും 300 രൂപ 'ആവറേജ് റവന്യു പെര്‍ യൂസര്‍' (എആര്‍പിയു) എന്ന ലക്ഷ്യം കൈവരിക്കാനാവുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുന്നു. അടുത്തിടെ നടന്ന അനലിസ്റ്റുകളുമായുള്ള കൂടിക്കാഴ്ച്ചയിലാണ് കമ്പനി ഈ അഭിപ്രായം പ്രകടിപ്പിച്ചത്. എആര്‍പിയു എന്നാല്‍ 'ഓരോ വരിക്കാരനില്‍ നിന്നും ലഭിക്കുന്ന വരുമാനം' എന്നാണ് അര്‍ത്ഥം. 2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 5ജി ലേലം നടക്കാന്‍ സാധ്യതയുണ്ടെന്നും, പടിപടിയായി ഇത് പുറത്തിറക്കാന്‍ കമ്പനി തയ്യാറെടുക്കുന്നുണ്ടെന്നും ഭാരതി എയര്‍ടെലിനു […]

Update: 2022-03-29 02:55 GMT

ഡെല്‍ഹി: ടെലികോം ഓപ്പറേറ്ററായ ഭാരതി എയര്‍ടെല്‍, നിരക്കു വര്‍ദ്ധനവിലൂടെയും, പ്രീമിയം സേവനങ്ങള്‍ നല്‍കുന്നതിലൂടെയും 300 രൂപ 'ആവറേജ് റവന്യു പെര്‍ യൂസര്‍' (എആര്‍പിയു) എന്ന ലക്ഷ്യം കൈവരിക്കാനാവുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുന്നു. അടുത്തിടെ നടന്ന അനലിസ്റ്റുകളുമായുള്ള കൂടിക്കാഴ്ച്ചയിലാണ് കമ്പനി ഈ അഭിപ്രായം പ്രകടിപ്പിച്ചത്. എആര്‍പിയു എന്നാല്‍ 'ഓരോ വരിക്കാരനില്‍ നിന്നും ലഭിക്കുന്ന വരുമാനം' എന്നാണ് അര്‍ത്ഥം.

2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 5ജി ലേലം നടക്കാന്‍ സാധ്യതയുണ്ടെന്നും, പടിപടിയായി ഇത് പുറത്തിറക്കാന്‍ കമ്പനി തയ്യാറെടുക്കുന്നുണ്ടെന്നും ഭാരതി എയര്‍ടെലിനു വേണ്ടി ക്രെഡിറ്റ് സുസെ പറഞ്ഞു. ഇതിനു വേണ്ട ഹാന്‍ഡ്‌സെറ്റുകള്‍ പരിമിതമായി മാത്രമേ ലഭ്യമായിട്ടുള്ളുവെങ്കിലും മറ്റു കമ്പനികളുമായി മത്സരം നടക്കുകയാണെങ്കില്‍ ഉത്പന്നം പുറത്തിറക്കുന്നതിന്റെ വേഗം വര്‍ദ്ധിപ്പിക്കുമെന്നും ക്രെഡിറ്റ് സുസെ കൂട്ടിച്ചേര്‍ത്തു.

നിരക്കു വര്‍ദ്ധനവ്, 2025-ഓടെ സംഭവിക്കാനിടയുള്ള ഏകദേശം 200 ദശലക്ഷം ഫീച്ചര്‍ ഫോൺ അപ്‌ഗ്രേഡുകള്‍, ഉപഭോക്തൃ അടത്തറയിലുടനീളം പ്രീമിയം
സേവനങ്ങൾ വര്‍ധിപ്പിക്കുക എന്നിവയിലൂന്നി വരും വര്‍ഷങ്ങളില്‍ എആര്‍പിയു വര്‍ദ്ധിപ്പിക്കാനുള്ള അവസരമാണ് ഭാരതി ആവിഷ്‌കരിക്കുന്നതെന്ന് കൊട്ടക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് പറഞ്ഞു.

വളര്‍ന്നുവരുന്ന ഡിജിറ്റല്‍ ലോകത്ത് 5ജി യ്ക്ക് പൂര്‍ണ്ണമായും തയ്യാറാണെന്നും, ഇന്ത്യയ്ക്കായി നൂതന സാങ്കേതിക വിദ്യകളുടെ ശക്തമായ പൈപ്പ്ലൈന്‍ നിര്‍മ്മിക്കുകയാണെന്നും എയര്‍ടെല്‍ പറഞ്ഞു.

Tags:    

Similar News