അദാനി ടോട്ടല്‍ ഇനി ഇലക്ട്രിക് മൊബിലിറ്റി ഇന്‍ഫ്രാസ്ട്രക്ചറിലേക്ക്

ഡെല്‍ഹി: അദാനി ഗ്രൂപ്പിന്റെയും ഫ്രഞ്ച് ഊര്‍ജ ഭീമനായ ടോട്ടല്‍ എനര്‍ജീസിന്റെയും സംയുക്ത സംരംഭമായ അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ് (എടിജിഎല്‍) ഇലക്ട്രിക് മൊബിലിറ്റി ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലേക്ക് ചുവടുവച്ചു. അഹമ്മദാബാദിലെ മണിനഗറിലെ എടിജിഎല്ലിന്റെ സിഎന്‍ജി യൂണിറ്റിലാണ് ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി)ക്കുള്ള മികച്ച ഇന്‍-ക്ലാസ് ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യയും സൗകര്യപ്രദമായ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും ഉപയോഗിച്ച് ഇവി ഉടമകള്‍ക്ക് ദ്രുതഗതിയിലുള്ള ചാര്‍ജിംഗ് പ്രാപ്തമാക്കാന്‍ പുതിയ സ്റ്റേഷനിലൂടെ സാധിക്കുമെന്ന് കമ്പനി വ്യക്തമാക്കി. എടിജിഎല്‍ ഇന്ത്യയിലെ ഏറ്റവും വലിയ […]

Update: 2022-03-27 07:22 GMT

ഡെല്‍ഹി: അദാനി ഗ്രൂപ്പിന്റെയും ഫ്രഞ്ച് ഊര്‍ജ ഭീമനായ ടോട്ടല്‍ എനര്‍ജീസിന്റെയും സംയുക്ത സംരംഭമായ അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ് (എടിജിഎല്‍) ഇലക്ട്രിക് മൊബിലിറ്റി ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലേക്ക് ചുവടുവച്ചു.

അഹമ്മദാബാദിലെ മണിനഗറിലെ എടിജിഎല്ലിന്റെ സിഎന്‍ജി യൂണിറ്റിലാണ് ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്.

ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി)ക്കുള്ള മികച്ച ഇന്‍-ക്ലാസ് ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യയും സൗകര്യപ്രദമായ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും ഉപയോഗിച്ച് ഇവി ഉടമകള്‍ക്ക് ദ്രുതഗതിയിലുള്ള ചാര്‍ജിംഗ് പ്രാപ്തമാക്കാന്‍ പുതിയ സ്റ്റേഷനിലൂടെ സാധിക്കുമെന്ന് കമ്പനി വ്യക്തമാക്കി. എടിജിഎല്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ സിഎന്‍ജി, പൈപ്പ് പാചക വാതക വിതരണക്കാരാണ്.

"അഹമ്മദാബാദില്‍ ആദ്യത്തെ ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിച്ചുകൊണ്ട് ഇവി ബിസിനസ്സ് ആരംഭിച്ചിരിക്കുകയാണ് കമ്പനി. ഇന്ത്യയിലെ വലിയ ഉപഭോക്തൃ അടിത്തറയിലേക്ക് പുതിയ ഹരിത ഇന്ധനം തിരഞ്ഞെടുക്കുന്നതിനുള്ള ഈ നീക്കം അദാനി ടോട്ടല്‍ ഗ്യാസിന്റെ മറ്റൊരു നാഴികക്കല്ലാണ്.
ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും പട്ടണങ്ങളിലും സുസ്ഥിരമായ ഇന്ധന പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനുള്ള ഞങ്ങളുടെ കാഴ്ചപ്പാടിന് അനുസൃതമായി വളര്‍ന്നുവരുന്ന ഒരു ബിസിനസ്സ് അവസരം ഉപയോഗപ്പെടുത്താന്‍ കമ്പനി ശ്രമിക്കുന്നു," അദാനി ടോട്ടല്‍ ഗ്യാസ് സിഇഒ സുരേഷ് പി മംഗ്ലാനി പറഞ്ഞു.

രാജ്യത്തുടനീളം 1,500 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ച് അതിന്റെ നെറ്റ്വര്‍ക്ക് വിപുലീകരിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു. തുടര്‍ന്ന്, ഇതിന്റെ വിപുലീകരണത്തിനും കമ്പനി പദ്ധതിയിടുന്നുണ്ട്.

Tags:    

Similar News