വനിതാ സംരഭകര്‍ക്ക് വായ്പ നല്‍കാന്‍ ബാങ്ക് ഓഫ് ബറോഡയും പൈസലോ ഡിജിറ്റലും
ഡെല്‍ഹി:വനിത സംരംഭകര്‍ക്കും എംഎസ്എംഇകള്‍ക്കുമായി ചെറിയ തുക വായ്പകള്‍ ലഭ്യമാക്കാന്‍ ബാങ്ക് ഓഫ് ബറോഡ ബാങ്കിംഗേതര ധനകാര്യ സ്ഥാപനമായ പൈസലോ ഡിജിറ്റലുമായി കരാറിലേര്‍പ്പെടുന്നു. ബാങ്ക് ഓഫ് ബറോഡയുടെ കുറഞ്ഞ ചെലവിലുള്ള ഫണ്ടുകളും വായ്പ മൂല്യ നിര്‍ണയത്തിനുള്ള വൈദഗ്ധ്യവും പൈസലോയുടെ റൂള്‍ എഞ്ചിന്‍ അടിസ്ഥാനമാക്കിയുള്ള വായ്പ നല്‍കലും അണ്ടര്‍റൈറ്റിംഗ് കഴിവുകളും സംയോജിപ്പിച്ചുള്ള ഈ സഹ-വായ്പ ക്രമീകരണം ഉത്തേജനം നല്‍കുന്നതാണ്. വായ്പ നല്‍കല്‍, സേവനങ്ങള്‍, തിരിച്ചടവ് എന്നിവയ്ക്കായി എന്‍ഡ് ടു എന്‍ഡ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ സഹായത്തിലാണ് ചെയ്തിരിക്കുന്നത്. പൈസലോ ഒരു വലിയ […]
trueasdfstory
ഡെല്‍ഹി:വനിത സംരംഭകര്‍ക്കും എംഎസ്എംഇകള്‍ക്കുമായി ചെറിയ തുക വായ്പകള്‍ ലഭ്യമാക്കാന്‍ ബാങ്ക് ഓഫ് ബറോഡ ബാങ്കിംഗേതര ധനകാര്യ സ്ഥാപനമായ...
ഡെല്‍ഹി:വനിത സംരംഭകര്‍ക്കും എംഎസ്എംഇകള്‍ക്കുമായി ചെറിയ തുക വായ്പകള്‍ ലഭ്യമാക്കാന്‍ ബാങ്ക് ഓഫ് ബറോഡ ബാങ്കിംഗേതര ധനകാര്യ സ്ഥാപനമായ പൈസലോ ഡിജിറ്റലുമായി കരാറിലേര്‍പ്പെടുന്നു.
ബാങ്ക് ഓഫ് ബറോഡയുടെ കുറഞ്ഞ ചെലവിലുള്ള ഫണ്ടുകളും വായ്പ മൂല്യ നിര്‍ണയത്തിനുള്ള വൈദഗ്ധ്യവും പൈസലോയുടെ റൂള്‍ എഞ്ചിന്‍ അടിസ്ഥാനമാക്കിയുള്ള വായ്പ നല്‍കലും അണ്ടര്‍റൈറ്റിംഗ് കഴിവുകളും സംയോജിപ്പിച്ചുള്ള ഈ സഹ-വായ്പ ക്രമീകരണം ഉത്തേജനം നല്‍കുന്നതാണ്.
വായ്പ നല്‍കല്‍, സേവനങ്ങള്‍, തിരിച്ചടവ് എന്നിവയ്ക്കായി എന്‍ഡ് ടു എന്‍ഡ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ സഹായത്തിലാണ് ചെയ്തിരിക്കുന്നത്.
പൈസലോ ഒരു വലിയ അവസരമായാണ് ഇതിനെ കാണുന്നത്. ഇന്ത്യയിലെ 365 ദശലക്ഷം ബാങ്ക് അക്കൗണ്ടും സേവനങ്ങളുമില്ലാത്ത ജനങ്ങള്‍ക്ക് വേണ്ടി എട്ട് ലക്ഷം കോടി രൂപയുടെ ചെറുകിട ടിക്കറ്റ് വായ്പകള്‍ ലഭ്യമാക്കാന്‍ കഴിയുന്നത് നേട്ടമാകുമെന്ന്' ഡെപ്യൂട്ടി സിഇഒ പൈസലോ ഡിജിറ്റലിന്റെ സന്തനു അഗര്‍വാള്‍ പറഞ്ഞു.
ചെറുകിട വ്യവസായങ്ങള്‍, സ്ത്രീകള്‍ നയിക്കുന്ന സംരംഭങ്ങള്‍, കാര്‍ഷിക-കാര്‍ഷിക അനുബന്ധ സംരംഭങ്ങള്‍ എന്നിവയില്‍ ഗണ്യമായി സേവനം നല്‍കാന്‍ പൈസലോയുമായുള്ള കരാര്‍ ബാങ്കിനെ പ്രാപ്തമാക്കുന്നുവെന്ന് ബാങ്ക് ഓഫ് ബറോഡയിലെ എംഎസ്എംഇ ബിസിനസ് മേധാവി ധ്രുബാശിഷ് ഭട്ടാചാര്യ പറഞ്ഞു.