2 ലക്ഷം കോടി ഭവന വായ്പ നൽകി എച്ച്‌ഡിഎഫ്‌സി
ഡെൽഹി: 2021-22 ൽ 2 ലക്ഷം കോടി രൂപയിലധികം വരുന്ന റീട്ടെയിൽ ഹോം ലോണുകൾക്ക് അംഗീകാരം നൽകിയതായി അറിയിച്ച് മോർട്ട്ഗേജ് ലെൻഡർ എച്ച്ഡിഎഫ്സി. എക്കാലത്തേയും ഉയർന്ന നിരക്കാണിത്. രാജ്യത്തുടനീളം ഭവന വായ്പകൾക്കുള്ള ആവശ്യം വർദ്ധിച്ചെന്ന് എച്ച്ഡിഎഫ്‌സി പ്രസ്താവനയിൽ പറഞ്ഞു. കുറഞ്ഞ പലിശനിരക്ക്, സ്ഥിരതയുള്ള പ്രോപ്പർട്ടി വില, സർക്കാരിന്റെ ഇടപെടൽ, താങ്ങാനാവുന്ന വില എന്നിവ കാരണം നാലര പതിറ്റാണ്ടിലേറെയായി ഭവന മേഖലയ്ക്ക് ഇത്രയും മികച്ച സമയം ഉണ്ടായിട്ടില്ലെന്ന് എച്ച്‌ഡിഎഫ്‌സി മാനേജിംഗ് ഡയറക്ടർ രേണു സുദ് കർണാട് പറഞ്ഞു. മെട്രോകളിലും […]
ഡെൽഹി: 2021-22 ൽ 2 ലക്ഷം കോടി രൂപയിലധികം വരുന്ന റീട്ടെയിൽ ഹോം ലോണുകൾക്ക് അംഗീകാരം നൽകിയതായി അറിയിച്ച് മോർട്ട്ഗേജ് ലെൻഡർ എച്ച്ഡിഎഫ്സി. എക്കാലത്തേയും ഉയർന്ന നിരക്കാണിത്. രാജ്യത്തുടനീളം ഭവന വായ്പകൾക്കുള്ള ആവശ്യം വർദ്ധിച്ചെന്ന് എച്ച്ഡിഎഫ്‌സി പ്രസ്താവനയിൽ പറഞ്ഞു.
കുറഞ്ഞ പലിശനിരക്ക്, സ്ഥിരതയുള്ള പ്രോപ്പർട്ടി വില, സർക്കാരിന്റെ ഇടപെടൽ, താങ്ങാനാവുന്ന വില എന്നിവ കാരണം നാലര പതിറ്റാണ്ടിലേറെയായി ഭവന മേഖലയ്ക്ക് ഇത്രയും മികച്ച സമയം ഉണ്ടായിട്ടില്ലെന്ന് എച്ച്‌ഡിഎഫ്‌സി മാനേജിംഗ് ഡയറക്ടർ രേണു സുദ് കർണാട് പറഞ്ഞു. മെട്രോകളിലും നോൺ-മെട്രോകളിലും ഭവന വായ്പകൾക്ക് നല്ല ഡിമാൻഡുണ്ട്. ഏറ്റവും ഡിമാൻറുള്ള ഭവന വായ്പകൾ 50 ലക്ഷം മുതൽ 1 കോടി രൂപ വരെയാണ്, അവർ പറഞ്ഞു.
വർദ്ധിച്ചുവരുന്ന വിൽപ്പനയും പുതിയ പ്രോജക്ട് ലോഞ്ചുകളും ഭവന നിർമ്മാണ മേഖലയുടെ ആരോഗ്യകരമായ വളർച്ചയെ സൂചിപ്പിക്കുന്നു. ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്കീമിന് (സിഎൽഎസ്എസ്) കീഴിൽ ആനുകൂല്യങ്ങൾ നേടിയ 2.7 ലക്ഷത്തിലധികം വരുന്ന ഭവനവായ്പ ഉപഭോക്താക്കളിൽ ഏറ്റവും കൂടുതൽ എച്ച്ഡിഎഫ്‌സിയിലാണ്.