ഡെയ്‌ച്ചി സാങ്ക്യോയിൽ നിന്ന് സെനോടെക്കിന്റെ 11.28 ശതമാനം ഓഹരികൾ സൺ ഫാർമ ഏറ്റെടുക്കും
ഡെൽഹി: സെനോടെക് ലബോറട്ടറീസിന്റെ 11.28 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നതിന് ജപ്പാനിലെ ഡെയ്‌ച്ചി സാങ്ക്യോ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടതായി സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് അറിയിച്ചു. 5.32 കോടി രൂപ ഓഹരിക്ക് നൽകുമെന്ന് സൺ ഫാർമ അറിയിച്ചു. ഏറ്റെടുക്കലിനുശേഷം, സെനോടെക്കിലെ സൺ ഫാർമയുടെ ഓഹരി നിലവിലെ 57.56 ശതമാനത്തിൽ നിന്ന് 68.84 ശതമാനമായി ഉയരും. 30 ദിവസത്തിനകം ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡെൽഹി: സെനോടെക് ലബോറട്ടറീസിന്റെ 11.28 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നതിന് ജപ്പാനിലെ ഡെയ്‌ച്ചി സാങ്ക്യോ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടതായി സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് അറിയിച്ചു.
5.32 കോടി രൂപ ഓഹരിക്ക് നൽകുമെന്ന് സൺ ഫാർമ അറിയിച്ചു. ഏറ്റെടുക്കലിനുശേഷം, സെനോടെക്കിലെ സൺ ഫാർമയുടെ ഓഹരി നിലവിലെ 57.56 ശതമാനത്തിൽ നിന്ന് 68.84 ശതമാനമായി ഉയരും. 30 ദിവസത്തിനകം ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.