എഫ്എംസിജി കമ്പനികള്‍ നഷ്ടം നികത്തുന്നു, നിത്യോപയോഗ വസ്തുക്കളുടെ വിലകൂടും

ഡെല്‍ഹി: പണപ്പെരുപ്പത്തിന്റെ ആഘാതം മറികടക്കാനും, നഷ്ടം നികത്താനും എഫ്എംസിജി കമ്പനികള്‍ ഉൽപ്പന്നങ്ങളുടെ വില കൂട്ടാൻ തയ്യാറെടുക്കുന്നു. ഇതോടെ നിത്യോപയോഗ വസ്തുക്കളുടെ വില ഉയരും. റഷ്യ-യുക്രെയ്ന്‍ യുദ്ധം എഫ്എംസിജി നിര്‍മ്മാതാക്കള്‍ക്ക് നല്‍കിയ പ്രഹരം ചെറുതല്ല. അത്‌കൊണ്ട് തന്നെ ഗോതമ്പ്, ഭക്ഷ്യ എണ്ണ, ക്രൂഡ് എന്നിവയുടെ വിലയും വര്‍ധിക്കും. ഡാബര്‍, പാര്‍ലെ തുടങ്ങിയ കമ്പനികള്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, പണപ്പെരുപ്പ സമ്മര്‍ദം ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ അവര്‍ ഉടനടി നടപ്പാക്കും. എച്ച്‌യുഎല്‍, നെസ്ലെ തുടങ്ങിയ നിര്‍മ്മാതാക്കള്‍ കഴിഞ്ഞയാഴ്ച ഭക്ഷ്യ ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിച്ചതായി […]

Update: 2022-03-20 02:33 GMT

ഡെല്‍ഹി: പണപ്പെരുപ്പത്തിന്റെ ആഘാതം മറികടക്കാനും, നഷ്ടം നികത്താനും എഫ്എംസിജി കമ്പനികള്‍ ഉൽപ്പന്നങ്ങളുടെ വില കൂട്ടാൻ തയ്യാറെടുക്കുന്നു. ഇതോടെ നിത്യോപയോഗ വസ്തുക്കളുടെ വില ഉയരും. റഷ്യ-യുക്രെയ്ന്‍ യുദ്ധം എഫ്എംസിജി നിര്‍മ്മാതാക്കള്‍ക്ക് നല്‍കിയ പ്രഹരം ചെറുതല്ല. അത്‌കൊണ്ട് തന്നെ ഗോതമ്പ്, ഭക്ഷ്യ എണ്ണ, ക്രൂഡ് എന്നിവയുടെ വിലയും വര്‍ധിക്കും.

ഡാബര്‍, പാര്‍ലെ തുടങ്ങിയ കമ്പനികള്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, പണപ്പെരുപ്പ സമ്മര്‍ദം ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ അവര്‍ ഉടനടി നടപ്പാക്കും. എച്ച്‌യുഎല്‍, നെസ്ലെ തുടങ്ങിയ നിര്‍മ്മാതാക്കള്‍ കഴിഞ്ഞയാഴ്ച ഭക്ഷ്യ ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വ്യവസായത്തില്‍ നിന്ന് 10-15 ശതമാനം വര്‍ധനവ് തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് പാര്‍ലെ പ്രോഡക്ട്സ് സീനിയര്‍ വിഭാഗം മേധാവി മായങ്ക് ഷാ പറഞ്ഞു. പാമോയില്‍ ലിറ്ററിന് 180 രൂപയായി ഉയര്‍ന്നിരുന്നു, ഇപ്പോള്‍ ലിറ്ററിന് 150 രൂപയായി കുറഞ്ഞു. അതുപോലെ, ക്രൂഡ് ഓയില്‍ വില ബാരലിന് ഏകദേശം 140 യുഎസ് ഡോളറായി ഉയര്‍ന്നു, ഇപ്പോള്‍ ബാരലിന് 100 ഡോളറില്‍ താഴെയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പണപ്പെരുപ്പം തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ആശങ്കയ്ക്ക് കാരണമാകുന്നുവെന്ന് ഡാബര്‍ ഇന്ത്യ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അങ്കുഷ് ജെയിന്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ എഫ്എംസിജി നിര്‍മ്മാതാക്കള്‍ ഉയര്‍ന്ന പണപ്പെരുപ്പം ഉപഭോക്താക്കള്‍ക്ക് കൈമാറുകയാണെന്ന് എഡല്‍വീസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അബ്‌നീഷ് റോയ് പറഞ്ഞു. എഫ്എംസിജി പ്രമുഖരായ എച്ച്യുഎല്ലും നെസ്ലെയും ഇതിനകം ചായ, കാപ്പി, നൂഡില്‍സ് തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിപ്പിച്ചിട്ടുണ്ട്.

 

Tags:    

Similar News