റിയല്‍ എസ്റ്റേറ്റ് മേഖലയിൽ വിദേശ നിക്ഷേപം അനുവദിക്കില്ല
ഡെല്‍ഹി : റിയല്‍ എസ്റ്റേറ്റ് ബിസിനസ്, ഫാം ഹൗസുകളുടെ നിര്‍മ്മാണം, കൈമാറ്റം ചെയ്യാവുന്ന വികസന അവകാശങ്ങള്‍ എന്നീ മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്നതോ ഏര്‍പ്പെടാന്‍ ഉദ്ദേശിക്കുന്നതോ ആയ സ്ഥാപനങ്ങളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ് ഡി ഐ) അനുവദിക്കില്ലെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി) വ്യക്തമാക്കി. തിങ്കളാഴ്ച്ച ഇറക്കിയ അറിയിപ്പിലാണ് ഡിപിഐഐടി ഇക്കാര്യം വ്യക്തമാക്കിയത്. റിയല്‍ എസ്റ്റേറ്റ് മേഖലയലുള്ള വിദേശ നിക്ഷേപ നയത്തില്‍ കൂടുതല്‍ വ്യക്തത കൊണ്ടു വരുന്നതിന്റെ ഭാഗമായിട്ടാണ് ഡിപിഐഐടി അറിയിപ്പ് […]
ഡെല്‍ഹി : റിയല്‍ എസ്റ്റേറ്റ് ബിസിനസ്, ഫാം ഹൗസുകളുടെ നിര്‍മ്മാണം, കൈമാറ്റം ചെയ്യാവുന്ന വികസന അവകാശങ്ങള്‍ എന്നീ മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്നതോ ഏര്‍പ്പെടാന്‍ ഉദ്ദേശിക്കുന്നതോ ആയ സ്ഥാപനങ്ങളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ് ഡി ഐ) അനുവദിക്കില്ലെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി) വ്യക്തമാക്കി.
തിങ്കളാഴ്ച്ച ഇറക്കിയ അറിയിപ്പിലാണ് ഡിപിഐഐടി ഇക്കാര്യം വ്യക്തമാക്കിയത്. റിയല്‍ എസ്റ്റേറ്റ് മേഖലയലുള്ള വിദേശ നിക്ഷേപ നയത്തില്‍ കൂടുതല്‍ വ്യക്തത കൊണ്ടു വരുന്നതിന്റെ ഭാഗമായിട്ടാണ് ഡിപിഐഐടി അറിയിപ്പ് ഇറക്കിയത്. ഒരു വസ്തുവില്‍ നിന്നും വാടക ഇനത്തില്‍ വരുമാനം ലഭിക്കുന്നുണ്ടെങ്കില്‍ അത് റിയല്‍ എസ്റ്റേറ്റ് ബിസിനസിന് തുല്യമാകില്ലെന്നും അറിയിപ്പിലുണ്ട്. ലാഭം നേടുക എന്ന ലക്ഷ്യത്തോടെ ഭൂമിയുടെയോ, സ്ഥാവര വസ്തുക്കളേുടെയോ ഇടപാടാണ് (വില്‍പന) റിയല്‍ എസ്റ്റേറ്റ് ബിസിനസ്.
ടൗണ്‍ഷിപ്പുകളുടെ വികസനം, പാര്‍പ്പിട/ വാണിജ്യ ആവശ്യത്തിനായുള്ള പരിസരങ്ങളുടെ നിര്‍മ്മാണം, റോഡുകള്‍, പാലങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിനോദ സൗകര്യങ്ങള്‍, നഗര-പ്രാദേശിക തലത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍, ടൗണ്‍ഷിപ്പുകള്‍ എന്നിവ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നില്ല എന്നും ഡിപിഐഐടി ഇറക്കിയ അറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ലയനം, വിഭജനം, സംയോജനം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് കീഴില്‍ ഓഹരികള്‍ ഏറ്റെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും ഡിപിഐഐടി ഇറക്കിയ അറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.