നാല് പുതിയ നെക്‌സൺ മോഡലുകളുമായി ടാറ്റ മോട്ടോഴ്‌സ്

മുംബൈ: ടാറ്റ മോട്ടോഴ്‌സിൻറെ പൂനെയിലെ രഞ്ജൻഗാവ് നിർമ്മാണ കേന്ദ്രത്തിൽ നിന്ന് നെക്‌സോണിൻറെ 300000-ാം യൂണിറ്റ് പുറത്തിറക്കുന്നതിന്റെ ഭാഗമായി ടാറ്റ മോട്ടോഴ്‌സ് കോംപാക്റ്റ് എസ്‌യുവി നെക്‌സോണിന്റെ 4 പുതിയ വേരിയന്റുകൾ തിങ്കളാഴ്ച പുറത്തിറക്കി. കഴിഞ്ഞ വർഷം ജൂണിൽ കമ്പനി നെക്‌സോണിന്റെ 200000-ാമത്തെ യൂണിറ്റ് പുറത്തിറക്കിയിരുന്നു. പുതിയ വേരിയന്റിന് (പെട്രോൾ എഞ്ചിൻ ഉള്ളത്) 11.51 ലക്ഷം രൂപയ്ക്കും 11.58 ലക്ഷം രൂപയ്ക്കും ഇടയിലാണ് വില (എക്സ്-ഷോറൂം ഡൽഹി). ഈ മോഡലുകൾ 'ഡാർക്ക്' അവതാറിലും രംഗത്തിറങ്ങുമെന്ന് കമ്പനി അറിയിച്ചു. പുതിയ വേരിയന്റുകൾ […]

Update: 2022-03-01 05:37 GMT

മുംബൈ: ടാറ്റ മോട്ടോഴ്‌സിൻറെ പൂനെയിലെ രഞ്ജൻഗാവ് നിർമ്മാണ കേന്ദ്രത്തിൽ നിന്ന് നെക്‌സോണിൻറെ 300000-ാം യൂണിറ്റ് പുറത്തിറക്കുന്നതിന്റെ ഭാഗമായി ടാറ്റ മോട്ടോഴ്‌സ് കോംപാക്റ്റ് എസ്‌യുവി നെക്‌സോണിന്റെ 4 പുതിയ വേരിയന്റുകൾ തിങ്കളാഴ്ച പുറത്തിറക്കി.

കഴിഞ്ഞ വർഷം ജൂണിൽ കമ്പനി നെക്‌സോണിന്റെ 200000-ാമത്തെ യൂണിറ്റ് പുറത്തിറക്കിയിരുന്നു.

പുതിയ വേരിയന്റിന് (പെട്രോൾ എഞ്ചിൻ ഉള്ളത്) 11.51 ലക്ഷം രൂപയ്ക്കും 11.58 ലക്ഷം രൂപയ്ക്കും ഇടയിലാണ് വില (എക്സ്-ഷോറൂം ഡൽഹി).

ഈ മോഡലുകൾ 'ഡാർക്ക്' അവതാറിലും രംഗത്തിറങ്ങുമെന്ന് കമ്പനി അറിയിച്ചു. പുതിയ വേരിയന്റുകൾ ടാറ്റ മോട്ടോഴ്‌സിന്റെ എല്ലാ അംഗീകൃത ഡീലർഷിപ്പുകളിലും ലഭ്യമാകും.

ടാറ്റ മോട്ടോഴ്‌സ് 2017ൽ നെക്‌സോൺ എസ്‌യുവി പുറത്തിറക്കിയിരുന്നു. 2020 ജനുവരിയിൽ വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പായ നെക്‌സോൺ ഇവി പുറത്തിറങ്ങി.

13,500-ലധികം ഉപഭോക്താക്കളുമായി, നെക്‌സോൺ ഇവി ആഭ്യന്തര ഇലക്ട്രിക് ഫോർ വീലർ സെഗ്‌മെന്റിൽ ആധിപത്യം പുലർത്തുന്നുവെന്ന് ടാറ്റ മോട്ടോഴ്‌സ് പ്രസ്താവനയിൽ പറഞ്ഞു. നെക്‌സോൺ ഇവിക്ക് 62 ശതമാനത്തിലധികം വിപണി വിഹിതമുണ്ട്.

പുതിയ നെക്സൺ വേരിയന്റുകളിൽ, ബെനെക്കെ കലിക്കോ, ലെതറെറ്റ് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, എയർ പ്യൂരിഫയർ, ഓട്ടോ ഡിമ്മിംഗ് എന്നിവ പോലുള്ള അധിക പ്രീമിയം ഫീച്ചറുകൾ സജ്ജീകരിച്ചിരിക്കുന്നു.

 

Tags:    

Similar News