ഐബി മോണോറ്റാരോയുടെ 26 ശതമാനം ഓഹരികള്‍ സ്വന്തമാക്കാൻ ഇന്ത്യമാര്‍ട്ട്
ഡെല്‍ഹി: ഇ-കൊമേഴ്സ് സ്ഥാപനമായ ഐബി മൊണോറ്റാരോയുടെ 26 ശതമാനം ഓഹരികള്‍ ബിടുബി ഇ-കൊമേഴ്സായ ഇന്ത്യമാര്‍ട്ട് ഇന്റര്‍മെഷ് 104.2 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി, ജപ്പാന് ആസ്ഥാനമായുള്ള മോണോറ്റാരോയ്ക്ക് ഐബി മോണോറ്റാരോയില് 51.6 ശതമാനം ഓഹരിയും, പ്രൊമോട്ടര്‍ ഗ്രൂപ്പിനെയും ആദ്യകാല നിക്ഷേപകരെയും പ്രതിനിധാനം ചെയ്യുന്ന എംടെക്സ് എഞ്ചിനീയറിംഗിന് 22.4 ശതമാനം ഓഹരികളും ലഭിക്കും. ഐബി മൊണോറ്റാരോ ഇന്ത്യയില്‍ 'ഇന്‍ഡസ്ട്രി ബയിംങ്' എന്ന ബ്രാൻഡ് നെയിമിലാണ് അറിയപ്പെടുന്നത്. വ്യവസായ-ബിസിനസ് സപ്ലൈസിനു വേണ്ടിയുള്ള ഇ-കൊമേഴ്സ് […]
ഡെല്‍ഹി: ഇ-കൊമേഴ്സ് സ്ഥാപനമായ ഐബി മൊണോറ്റാരോയുടെ 26 ശതമാനം ഓഹരികള്‍ ബിടുബി ഇ-കൊമേഴ്സായ ഇന്ത്യമാര്‍ട്ട് ഇന്റര്‍മെഷ് 104.2 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി, ജപ്പാന് ആസ്ഥാനമായുള്ള മോണോറ്റാരോയ്ക്ക് ഐബി മോണോറ്റാരോയില് 51.6 ശതമാനം ഓഹരിയും, പ്രൊമോട്ടര്‍ ഗ്രൂപ്പിനെയും ആദ്യകാല നിക്ഷേപകരെയും പ്രതിനിധാനം ചെയ്യുന്ന എംടെക്സ് എഞ്ചിനീയറിംഗിന് 22.4 ശതമാനം ഓഹരികളും ലഭിക്കും.
ഐബി മൊണോറ്റാരോ ഇന്ത്യയില്‍ 'ഇന്‍ഡസ്ട്രി ബയിംങ്' എന്ന ബ്രാൻഡ് നെയിമിലാണ് അറിയപ്പെടുന്നത്. വ്യവസായ-ബിസിനസ് സപ്ലൈസിനു വേണ്ടിയുള്ള ഇ-കൊമേഴ്സ് വ്യാപാരങ്ങളാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം. മുപ്പതു ദിവസത്തിനുള്ളില്‍ ഇതു സംബന്ധിച്ച എല്ലാ ഇടപാടുകളും പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യമാര്‍ട്ട്.