നഷ്ടത്തിലുള്ള ടെക്ക് കമ്പനികളുടെ ഐപിഒ കള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി സെബി
ഡെല്‍ഹി: ഓഹരി വില്‍പ്പന തീരുമാനവുമായി മുന്നോട്ട് പോകുന്ന നഷ്ടത്തിലുള്ള നവ-സാങ്കേതികവിദ്യാ കമ്പനികള്‍ തങ്ങളുടെ ഇഷ്യൂ വില (issue price) നിർണ്ണയിക്കാനുപയോഗിച്ച അടിസ്ഥാന വിവരങ്ങളും, കമ്പനിയുടെ പ്രകടനം സംബന്ധിച്ച മുഖ്യ കാര്യങ്ങളും വ്യക്തമാക്കണമെന്ന് സെബി. കൂടാതെ, ഡ്രാഫ്റ്റ് ഓഫർ ഡോക്യുമെന്റ് ഫയൽ ചെയ്യുന്നതിനുമുമ്പ് ഇത്തരം കമ്പനികളുടെ മൂല്യ നിർണ്ണയം സംബന്ധിച്ച വിവരങ്ങളും, കഴിഞ്ഞ പതിനെട്ട് മാസങ്ങള്‍ക്കിടെ ഏറ്റെടുത്തതും, പുറത്തിറക്കിയതുമായ ഓഹരികളുടെ വിവരങ്ങളും വെളിപ്പെടുത്തണം. ഈ കൺസള്‍ട്ടേഷന്‍ പേപ്പറില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം സമര്‍പ്പിക്കാന്‍ മാര്‍ച്ച് 5 വരെ സെബി സമയം […]
ഡെല്‍ഹി: ഓഹരി വില്‍പ്പന തീരുമാനവുമായി മുന്നോട്ട് പോകുന്ന നഷ്ടത്തിലുള്ള നവ-സാങ്കേതികവിദ്യാ കമ്പനികള്‍ തങ്ങളുടെ ഇഷ്യൂ വില (issue price) നിർണ്ണയിക്കാനുപയോഗിച്ച അടിസ്ഥാന വിവരങ്ങളും, കമ്പനിയുടെ പ്രകടനം സംബന്ധിച്ച മുഖ്യ കാര്യങ്ങളും വ്യക്തമാക്കണമെന്ന് സെബി.
കൂടാതെ, ഡ്രാഫ്റ്റ് ഓഫർ ഡോക്യുമെന്റ് ഫയൽ ചെയ്യുന്നതിനുമുമ്പ് ഇത്തരം കമ്പനികളുടെ മൂല്യ നിർണ്ണയം സംബന്ധിച്ച വിവരങ്ങളും, കഴിഞ്ഞ പതിനെട്ട് മാസങ്ങള്‍ക്കിടെ ഏറ്റെടുത്തതും, പുറത്തിറക്കിയതുമായ ഓഹരികളുടെ വിവരങ്ങളും വെളിപ്പെടുത്തണം. ഈ കൺസള്‍ട്ടേഷന്‍ പേപ്പറില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം സമര്‍പ്പിക്കാന്‍ മാര്‍ച്ച് 5 വരെ സെബി സമയം നല്‍കിയിട്ടുണ്ട്.
തുടര്‍ച്ചയായി മൂന്നു വര്‍ഷം പോലും പ്രവര്‍ത്തന ലാഭം നേടാന്‍ സാധിക്കാത്ത നവ സാങ്കേതികവിദ്യാ കമ്പനികള്‍ ഐപിഒ വഴി ഫണ്ട് കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഈയിടെ
ഊർജ്ജിതമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സെബിയുടെ പുതിയ നീക്കം. ഇത്തരം കമ്പനികള്‍ ദീർഘകാലം നഷ്ടത്തിൽ തുടർന്നേക്കാം. കാരണം, തുടക്കകാലത്ത് ലാഭമുണ്ടാക്കുന്നതിനേക്കാൾ അവരുടെ ശ്രദ്ധ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിലായിരിക്കും.
ഇതുവരെ കമ്പനികള്‍ ഇറക്കിയിരുന്ന ഓഫര്‍ ഡോക്യുമെന്റുകളില്‍ അക്കൗണ്ടിംഗ് അനുപാതം (accounting ratio) പോലുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ഇഷ്യു വില നിര്‍ണയിച്ചിരുന്നത്. ഓഹരിയിൽ നിന്നുള്ള നേട്ടവും (earnings per share), അവയുടെ വിലയും (price to earnings), കമ്പനിയുടെ ആകെ ആസ്തിയില്‍ നിന്നുള്ള വരുമാനവുമുള്‍പ്പടെ (return on net-worth) സമാന കമ്പനികളുമായി താരതമ്യം ചെയ്തുള്ള വിവരങ്ങളും ഡോക്യുമെന്റുകളില്‍ ഉള്‍പ്പെടുത്തിയിരുന്നു.