സിറ്റി ഗ്യാസില്‍  7,000 കോടി രൂപ നിക്ഷേപവുമായി ഐ ഒ സി

ഡെല്‍ഹി: ഏറ്റവും പുതിയ ലേലത്തില്‍  ലൈസന്‍സ് നേടിയ നഗരങ്ങളില്‍ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ (സി ജി ഡി) നെറ്റ് വർക്കുകൾ  സ്ഥാപിക്കുന്നതിനായി 7,000 കോടി രൂപ ചിലവഴിക്കുമെന്ന്‌  ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ ഒ സി) അറിയിച്ചു.  അടുത്തിടെ സമാപിച്ച 11-ാം റൗണ്ട് സി ജി ഡി ലേലത്തില്‍ ഡിമാന്‍ഡ് സാധ്യതയുടെ 33% ഐ ഒ സി ഉറപ്പിച്ചു.  പതിനൊന്നാമത് റൗണ്ട് സി ജി ഡി നടന്ന് ലേലത്തില്‍ ബിഡ് ലഭിച്ച 61 ഭൂമിശാസ്ത്ര മേഖലകളില്‍ ഐ […]

Update: 2022-01-26 12:00 GMT

ഡെല്‍ഹി: ഏറ്റവും പുതിയ ലേലത്തില്‍ ലൈസന്‍സ് നേടിയ നഗരങ്ങളില്‍ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ (സി ജി ഡി) നെറ്റ് വർക്കുകൾ സ്ഥാപിക്കുന്നതിനായി 7,000 കോടി രൂപ ചിലവഴിക്കുമെന്ന്‌ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ ഒ സി) അറിയിച്ചു.

അടുത്തിടെ സമാപിച്ച 11-ാം റൗണ്ട് സി ജി ഡി ലേലത്തില്‍ ഡിമാന്‍ഡ് സാധ്യതയുടെ 33% ഐ ഒ സി ഉറപ്പിച്ചു.

പതിനൊന്നാമത് റൗണ്ട് സി ജി ഡി നടന്ന് ലേലത്തില്‍ ബിഡ് ലഭിച്ച 61 ഭൂമിശാസ്ത്ര മേഖലകളില്‍ ഐ ഒ സി 9 ലൈസന്‍സുകളോളം നേടി. വാഹനങ്ങളില്‍ സി എന്‍ ജി-യുടെ ഉപയോഗം, ചില്ലറ വില്‍പ്പന, പൈപ്പ്‌ലൈന്‍ വഴി വീടുകളിലേയ്ക്ക് പാചക വാതക വിതരണം എന്നിവയ്ക്കാണ് ഈ ലൈസന്‍സുകള്‍ ഉപയോഗപ്പെടുത്തുന്നത്.

പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് (പി എന്‍ ജി ആര്‍ ബി) ആണ് കഴിഞ്ഞ ദിവസം പ്രാഥമിക വിജയികളെ തിരഞ്ഞടുത്തത്.

ജമ്മു, പത്താന്‍കോട്ട്, സിക്കാര്‍, ജല്‍ഗാവ്, ഗുണ്ടൂര്‍, തൂത്തുക്കുടി തിരുനെല്‍വേലി, കന്യാകുമാരി, മധുര, ധര്‍മ്മപുരി, ഹാല്‍ദിയ തുടങ്ങിയ ജില്ലകളാണ് ഐ ഒ സി ഏറ്റെടുത്ത മേഖലകളില്‍ ഉള്‍പ്പെടുന്നത്.

കമ്പനിക്ക് അഭിമാനകരമായ പാരമ്പര്യമുണ്ടെന്നും ദേശീയ മുന്‍ഗണനയുണ്ടെന്നും ഐ ഒ സി ചെയര്‍മാന്‍ ശ്രീകാന്ത് മാധവ് വൈദ്യ പറഞ്ഞു

11-ാം റൗണ്ട് സി ജി ഡി ലേലത്തിന് ശേഷം, ഐ ഒ സിയും അതിന്റെ രണ്ട് സംയുക്ത സംരംഭ കമ്പനികളും ഇപ്പോള്‍ 49 മേഖലകളിലുമുണ്ട്. കൂടാതെ 21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 105 ജില്ലകളില്‍ ഇതിന്റെ സാനിധ്യമുണ്ട്.

 

Tags:    

Similar News