ബാങ്ക് ഓഫ് മഹാരാഷ്ട്ര മൊത്ത വായ്പ 1.29 ലക്ഷം കോടി രൂപ
ന്യൂഡല്‍ഹി: 2021 ഡിസംബര്‍ അവസാനത്തോടെ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മൊത്ത വായ്പ 23 ശതമാനത്തിലധികം ഉയര്‍ന്ന് 1,29,052 കോടി രൂപയായി. 2020 ഡിസംബര്‍ 31 അവസാനത്തോടെ ബാങ്കിന്റെ മൊത്ത വായ്പ 1,04,904 കോടി രൂപയായിരുന്നു. റെഗുലേറ്ററി ഫയലിംഗ് പ്രകാരം, ഈ കാലയളവില്‍ നിക്ഷേപം 15.21 ശതമാനം വര്‍ധിച്ച് 1,86,614 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,61,971 കോടി രൂപയായിരുന്നു. ബാങ്കിന്റെ മൊത്തം ബിസിനസ് 18.28 ശതമാനം ഉയര്‍ന്ന് 2,66,875 കോടി രൂപയില്‍ നിന്ന് […]
ന്യൂഡല്‍ഹി: 2021 ഡിസംബര്‍ അവസാനത്തോടെ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മൊത്ത വായ്പ 23 ശതമാനത്തിലധികം ഉയര്‍ന്ന് 1,29,052 കോടി രൂപയായി.
2020 ഡിസംബര്‍ 31 അവസാനത്തോടെ ബാങ്കിന്റെ മൊത്ത വായ്പ 1,04,904 കോടി രൂപയായിരുന്നു. റെഗുലേറ്ററി ഫയലിംഗ് പ്രകാരം, ഈ കാലയളവില്‍ നിക്ഷേപം 15.21 ശതമാനം വര്‍ധിച്ച് 1,86,614 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,61,971 കോടി രൂപയായിരുന്നു. ബാങ്കിന്റെ മൊത്തം ബിസിനസ് 18.28 ശതമാനം ഉയര്‍ന്ന് 2,66,875 കോടി രൂപയില്‍ നിന്ന് 3,15,666 കോടി രൂപയായി.
കറന്റ് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട് അനുപാതം 2021 ഡിസംബര്‍ അവസാനം 55.05 ശതമാനമായിരുന്നു. മൊത്ത നിക്ഷേപം 2021 ഡിസംബര്‍ അവസാനത്തോടെ 12 ശതമാനം വര്‍ധിച്ച് 72,328 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 64,638 കോടി രൂപയായിരുന്നു നിക്ഷേപം. 2021 ഡിസംബര്‍ 31 ലെ കണക്കുകള്‍ താല്‍ക്കാലികമാണെന്നും ഇത് ബാങ്കിന്റെ നിയമപരമായ സെന്‍ട്രല്‍ ഓഡിറ്റര്‍മാരുടെ അവലോകനത്തിന് വിധേയമാണെന്നും ഫയലിംഗില്‍ പറയുന്നു.