5% ജി എസ് ടി; ഓൺലൈൻ ഭക്ഷണ വിതരണത്തിന് ചെലവേറും
ന്യൂഡൽഹി: ഓൺലൈൻ വഴി ഭക്ഷണം വാങ്ങുന്നതിന് ജനുവരി 1 മുതൽ ചെലവേറും. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഭക്ഷ്യ വിതരണ കമ്പനികൾ ഇന്ന് മുതൽ 5 ശതമാനം നിരക്കിൽ നികുതി അടയ്ക്കണം. ഈ നികുതി ബാധ്യത ഉപഭോക്താക്കളെ ബാധിക്കും. ഇനിമുതൽ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ നടത്തുന്ന ഇടപാടുകൾ കൂടി ജി എസ് ടി (GST) പരിധിയിൽ ഉൾപ്പെടും. ജി എസ് ടി പരിധിക്ക് പുറത്തുള്ള ഭക്ഷ്യ വിൽപ്പനക്കാരെ കൂടി ഉൾപ്പെടുത്തി നികുതി അടിത്തറ വിപുലൂകരിക്കാൻ ഉദ്ദേശിച്ചാണ് ഈ നടപടി. നിലവിൽ […]
ന്യൂഡൽഹി: ഓൺലൈൻ വഴി ഭക്ഷണം വാങ്ങുന്നതിന് ജനുവരി 1 മുതൽ ചെലവേറും. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഭക്ഷ്യ വിതരണ കമ്പനികൾ ഇന്ന് മുതൽ 5 ശതമാനം നിരക്കിൽ നികുതി അടയ്ക്കണം. ഈ നികുതി ബാധ്യത ഉപഭോക്താക്കളെ ബാധിക്കും. ഇനിമുതൽ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ നടത്തുന്ന ഇടപാടുകൾ കൂടി ജി എസ് ടി (GST) പരിധിയിൽ ഉൾപ്പെടും.
ജി എസ് ടി പരിധിക്ക് പുറത്തുള്ള ഭക്ഷ്യ വിൽപ്പനക്കാരെ കൂടി ഉൾപ്പെടുത്തി നികുതി അടിത്തറ വിപുലൂകരിക്കാൻ ഉദ്ദേശിച്ചാണ് ഈ നടപടി.
നിലവിൽ ജി എസ് ടിയിൽ രജിസ്റ്റർ ചെയ്ത റസ്റ്റോറന്റുകളാണ് നികുതി സ്വീകരിക്കുന്നതും അടയ്ക്കുന്നതും. ഊബർ, ഓല പോലുള്ള ടാക്സി സേവനദാതാക്കൾ ജനുവരി 1 മുതൽ 2, 3 വീലർ വാഹനങ്ങൾ ബുക്ക് ചെയ്യുന്നതിന് 5 ശതമാനം ചരക്ക് സേവന നികുതി ഈടാക്കൂം.
2022-ൽ പ്രാബല്യത്തിൽ വന്ന ജി എസ് ടി വ്യവസ്ഥയിലെ നിരവധി മാറ്റങ്ങളിൽ പാദരക്ഷകൾക്കുള്ള നികുതിയും ഉൾപ്പെടുന്നു. പാദരക്ഷകൾക്ക് ഇന്ന് മുതൽ 12 ശതമാനം നികുതി ഈടാക്കും. ജി എസ് ടി നിയമങ്ങളിൽ നേരത്തെ അനുവദിച്ചിരുന്ന അഞ്ച് ശതമാനം പ്രൊവിഷണൽ ക്രെഡിറ്റ്, 2022 ജനുവരി 1ന് ശേഷം അനുവദിക്കില്ല.