ഓയോ ആപ്പ്, യാത്ര സുഗമമാക്കാൻ
നിങ്ങള്‍ക്ക് ആവശ്യമുള്ള സ്ഥലത്ത് കയ്യിലൊതുങ്ങുന്ന വിലയ്‌ക്കൊരു മുറി കിട്ടിയാലോ?
എവിടെയെങ്കിലും യാത്രയ്‌ക്കൊരുങ്ങുമ്പോള്‍ താമസത്തെക്കുറിച്ച് ആകുലരാകാറുണ്ടോ? നിങ്ങള്‍ക്ക് ആവശ്യമുള്ള സ്ഥലത്ത് കയ്യിലൊതുങ്ങുന്ന...
എവിടെയെങ്കിലും യാത്രയ്‌ക്കൊരുങ്ങുമ്പോള്‍ താമസത്തെക്കുറിച്ച് ആകുലരാകാറുണ്ടോ? നിങ്ങള്‍ക്ക് ആവശ്യമുള്ള സ്ഥലത്ത് കയ്യിലൊതുങ്ങുന്ന വിലയ്‌ക്കൊരു മുറി കിട്ടിയാലോ? ഫുള്‍ സ്റ്റാക്ക് സാങ്കേതികവിദ്യ നടപ്പിലാക്കിക്കൊണ്ട് ഹോട്ടലുകളെയും വീടുകളെയും സംരംഭകര്‍, ചെറുകിട ബിസിനസുകാര്‍ എന്നിവരുമായി ചേര്‍ത്ത് ശാക്തീകരിക്കുന്ന ഒരു ആഗോള പ്ലാറ്റ്ഫോമാണ് ഓയോ.
അതിഥികള്‍ക്ക് തല്‍ക്ഷണം ബുക്ക് ചെയ്യാന്‍ കഴിയുന്ന കയ്യിലൊതുങ്ങുന്നതും വിശ്വസനീയവുമായ താമസസൗകര്യം ഓയോ ആപ്പ് ലഭ്യമാക്കുന്നു. 2012 ല്‍ റിതേഷ് അഗര്‍വാളാണ് ബജറ്റ് താമസസൗകര്യത്തിനു വേണ്ടി ഹോട്ടലുകളുടെ ലിസ്റ്റിംഗിനും ബുക്കിംഗിനുമായി ഒറവല്‍ സ്റ്റേകള്‍ എന്ന സംരംഭം ആരംഭിച്ചത്. 2013 ല്‍ ഈ സ്ഥാപനത്തെ ഓയോ എന്ന് പുനര്‍നാമകരണം ചെയ്തു. ഓറവല്‍ സ്റ്റേകള്‍ ആരംഭിച്ചതിന് തൊട്ടുപിന്നാലെ, പേപാല്‍ സഹസ്ഥാപകനായ പീറ്റര്‍ തീലില്‍ നിന്ന് തീല്‍ ഫെല്ലോഷിപ്പിന്റെ ഭാഗമായി റിതേഷ് അഗര്‍വാളിന് 100,000 ഡോളര്‍ ഗ്രാന്റ് ലഭിച്ചതാണ് കമ്പനിയുടെ ആദ്യത്തെ ഫണ്ടിംഗ്.
2015 ല്‍ ഓയോ ആപ്പ് വന്നപ്പോഴേക്കും100 നഗരങ്ങളിലായി 10,000 ത്തിലധികം മുറികള്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. 2016 ല്‍ ഇന്ത്യയ്ക്ക് പുറമെ മലേഷ്യയിലേക്കും സംരംഭം വളര്‍ന്നു. ഡൈനാമിക് പ്രൈസിംഗ് അവതരിപ്പിച്ചതോടൊപ്പം 2016 ല്‍ ഒരു മില്യണ്‍ ചെക്കിംഗ് ഇന്‍ എന്ന നേട്ടം ഓയോ ആപ്പ് സ്വന്തമാക്കി. 2018 ല്‍ യുകെ, ചൈന, ഇന്തോനേഷ്യ എന്നിവടങ്ങളിലും, 2019 ല്‍ യുഎസ്, യൂറോപ്പ്, മിഡില്‍ ഈസ്റ്റിലേക്കും ബിസിനസ് വ്യാപിപ്പിച്ചു.
2019 ഓഗസ്റ്റില്‍, യുഎസ് ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഹൈഗേറ്റുമായി ചേര്‍ന്ന് 135 മില്യണ്‍ ഡോളറിന് ലാസ് വെഗാസ് സ്ട്രിപ്പിന് സമീപമുള്ള ഹൂട്ടേഴ്സ് കാസിനോ ഹോട്ടല്‍ വാങ്ങിക്കൊണ്ട് ഓയോ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ആദ്യത്തെ പ്രധാന നിക്ഷേപം നടത്തി.
ഓയോ ടൗണ്‍ഹൗസ്, ഓയോ ഹോം, ഓയോ വെക്കേഷന്‍ ഹോംസ്, സില്‍വര്‍ കീ, ഓയോ ലൈഫ്, യോ ഹെല്‍പ് എന്നീ വിവിധങ്ങളായ സേവനങ്ങളും കമ്പനി നടത്തിവരുന്നു. 2020 തോടെ ലോകത്താകമാനം 50 മില്യണ്‍ ആളുകളാണ് ഓയോ ആപ്പിന്റെ ഉപയോക്താക്കള്‍. 2021 ആയപ്പോഴേക്കും ഈ കണക്ക് ഇരട്ടിയായി. 100 മില്യണ്‍ ഉപയോക്താക്കളുമായി ഓയോ ഇപ്പോഴും മുന്നേറിക്കൊണ്ടിരിക്കുന്നു.