ഇന്ത്യ-യുകെ എഫ്ടിഎ; അടുത്ത റൗണ്ട് ചര്‍ച്ചകള്‍ ആരംഭിച്ചു
- പതിനാലാം റൗണ്ട് ചര്‍ച്ചകള്‍ക്കാണ് തുടക്കമായത്
- ചര്‍ച്ചകള്‍ കഴിവതുവേഗം അവസാനിപ്പിക്കാന്‍ ഇരുപക്ഷത്തിന്റെയും ശ്രമം
- ഉഭയകക്ഷി നിക്ഷേപ ഉടമ്പടിക്കായുള്ള ചര്‍ച്ച പുരോഗമിക്കുന്നു
;
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിനുള്ള അടുത്ത റൗണ്ട് ചര്‍ച്ചകള്‍ തിങ്കളാഴ്ച ആരംഭിച്ചു. 30 അംഗ ഔദ്യോഗിക പ്രതിനിധി സംഘമാണ് യുകെയെ പ്രതിനിധീകരിക്കുന്നത്.ഇരുവരെ ഇരുരാജ്യങ്ങളും 13 റൗണ്ട് ചര്‍ച്ചകളാണ് പൂര്‍ത്തിയാക്കിയത്. ചര്‍ച്ചകള്‍ കഴിവതും വേഗം അവസാനിപ്പിക്കാനാണ് ഇരപക്ഷവും ശ്രമിക്കുന്നത്.
ചര്‍ച്ചകള്‍ക്ക് ഊര്‍ജം പകരാന്‍ വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്വാളിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞയാഴ്ച ലണ്ടനില്‍ എത്തിയിരുന്നു.
നിക്ഷേപവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന യുകെ ടീം ഇതിനകം ഡെല്‍ഹിയിലുണ്ട്. ധനമന്ത്രാലയ ഉദ്യോഗസ്ഥരുമായുള്ള നിര്‍ദ്ദിഷ്ട ഉഭയകക്ഷി നിക്ഷേപ ഉടമ്പടി (ബിഐടി)ക്കായുള്ള ചര്‍ച്ചകള്‍ അതിവേഗം പുരോഗമിക്കുകയാണ്. ' ശേഷിക്കുന്ന പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ഇരുപക്ഷവും ശ്രമിക്കുന്നു' ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എഫ്ടിഎപ്രകാരം രാജ്യത്ത് ഏറ്റവും കുറഞ്ഞ പ്രോസസിംഗ് നടക്കണമെന്ന് 'ഉത്ഭവ നിയമങ്ങള്‍' വ്യവസ്ഥ നിര്‍ദ്ദേശിക്കുന്നു. അതിനാല്‍ അന്തിമമായി ഒരു രാജ്യം നിര്‍മ്മിച്ച ഉല്‍പ്പന്നത്തെ ആ രാജ്യത്ത് നിന്ന് ഉത്ഭവിക്കുന്ന ഉല്‍പ്പന്നങ്ങള്‍ എന്ന് വിളിക്കാം.
ഈ വ്യവസ്ഥ പ്രകാരം, ഇന്ത്യയുമായി എഫ്ടിഎ ഒപ്പിട്ട ഒരു രാജ്യത്തിന് ഒരു ലേബല്‍ ഇട്ടുകൊണ്ട് ഇന്ത്യന്‍ വിപണിയില്‍ ഏതെങ്കിലും മൂന്നാം രാജ്യത്തില്‍ നിന്ന് സാധനങ്ങള്‍ ഇറക്കാന്‍ കഴിയില്ല. ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് ആ ഉല്‍പ്പന്നത്തില്‍ നിശ്ചിത മൂല്യവര്‍ധനവ് ഏറ്റെടുക്കേണ്ടതുണ്ട്.
ഇന്ത്യയും യുകെയും തമ്മിലുള്ള പ്രത്യേക കരാറെന്ന നിലയിലാണ് നിക്ഷേപ ഉടമ്പടി ചര്‍ച്ച ചെയ്യുന്നത്. ഈ നിക്ഷേപ ഉടമ്പടികള്‍ പരസ്പരം രാജ്യത്ത് നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. ഈ കരാറില്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രധാന അഭിപ്രായ വ്യത്യാസം തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള സംവിധാനത്തെക്കുറിച്ചാണ്.
പരസ്പരം രാജ്യങ്ങളിലെ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും ബിഐടികള്‍ സഹായിക്കുന്നു.
ഒരു അന്താരാഷ്ട്ര മധ്യസ്ഥത ആരംഭിക്കുന്നതിന് മുമ്പ് തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാ പ്രാദേശിക ജുഡീഷ്യല്‍ പരിഹാരങ്ങളും ആദ്യം ഉപയോഗിക്കണമെന്ന് ഇന്ത്യ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഓട്ടോമൊബൈല്‍ മേഖലയില്‍ ഡ്യൂട്ടി ഇളവുകള്‍ നല്‍കുന്നതിനായി, ഇന്ത്യയിലെ ആഭ്യന്തര കമ്പനികളുമായി നിരവധി റൗണ്ട് കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ട്.
ഒരു വിദഗ്ധന്‍ പറയുന്നതനുസരിച്ച്, യുകെ ആസ്ഥാനമായുള്ള ജെഎല്‍ആര്‍, ബെന്റ്‌ലി, റോള്‍സ് റോയ്‌സ്, ആസ്റ്റണ്‍ മാര്‍ട്ടിന്‍ തുടങ്ങിയ വാഹന നിര്‍മ്മാതാക്കള്‍ ആഡംബര വിഭാഗത്തില്‍പ്പെടുന്നു. അതേസമയം ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ കൂടുതലും ജനപ്രിയ വിഭാഗത്തിലാണ്. പ്രധാനമായും ചെറുതും ഇടത്തരവുമായ പാസഞ്ചര്‍ കാറുകളും ഇരുചക്ര വാഹനങ്ങളും.
ഇന്ത്യന്‍ വ്യവസായം തങ്ങളുടെ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ക്ക് യുകെ വിപണിയിലെ ഐടി, ഹെല്‍ത്ത് കെയര്‍ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ പ്രവേശനം ആവശ്യപ്പെടുന്നു. കൂടാതെ കസ്റ്റംസ് തീരുവയില്ലാത്ത നിരവധി സാധനങ്ങള്‍ക്ക് വിപണി പ്രവേശനവും.
മറുവശത്ത്, സ്‌കോച്ച് വിസ്‌കി, ഓട്ടോമൊബൈല്‍സ്, ആട്ടിന്‍ മാംസം, ചോക്ലേറ്റുകള്‍, ചില മിഠായികള്‍ തുടങ്ങിയ സാധനങ്ങളുടെ ഇറക്കുമതി തീരുവയില്‍ ഗണ്യമായ കുറവ് വരുത്താന്‍ യുകെ ശ്രമിക്കുന്നു.
ടെലികമ്മ്യൂണിക്കേഷന്‍, നിയമ, സാമ്പത്തിക സേവനങ്ങള്‍ (ബാങ്കിംഗ്, ഇന്‍ഷുറന്‍സ്) തുടങ്ങിയ വിഭാഗങ്ങളില്‍ ഇന്ത്യന്‍ വിപണികളില്‍ യുകെ സേവനങ്ങള്‍ക്ക് ബ്രിട്ടന്‍ കൂടുതല്‍ അവസരങ്ങള്‍ തേടുന്നുമുണ്ട്.
സ്‌കോട്ട്ലന്‍ഡ് വിസ്‌കി (കുപ്പിയില്‍) ഇറക്കുമതി തീരുവ 150 ശതമാനത്തില്‍ നിന്ന് 100 ശതമാനമായും പിന്നീട് 10 വര്‍ഷത്തിനുള്ളില്‍ 50 ശതമാനമായും കുറയ്ക്കുന്നത് പരിഗണിക്കാമെന്ന് ഇന്ത്യന്‍ ആല്‍ക്കഹോളിക് ബിവറേജ് കമ്പനികളുടെ കോണ്‍ഫെഡറേഷന്‍ (സിഐഎബിസി) ഡയറക്ടര്‍ ജനറല്‍ വിനോദ് ഗിരി പറഞ്ഞു.