ഇന്ത്യൻ ടൂറിസ്റ്റുകൾക്കായി മൾട്ടിപ്പിൾ എൻട്രി വിസ അവതരിപ്പിച്ച് ദുബായ്

  • 90 ദിവസം വരെ ദുബായില്‍ താമസിക്കാം
  • അപേക്ഷ സമര്‍പ്പിച്ചാല്‍ അഞ്ച് പ്രവൃത്തി ദിവസത്തിനകം വിസ ലഭ്യമാകും
  • 180 ദിവസത്തില്‍ കൂടുതല്‍ ദുബായില്‍ തങ്ങാന്‍ ഈ വിസ അനുവദിക്കില്ല

Update: 2024-02-24 09:23 GMT

ഇന്ത്യക്കും ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി ദുബായ് അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ പ്രഖ്യാപിച്ചു.

രണ്ട് വര്‍ഷം മുൻപാണ് യുഎഇ  വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ അഞ്ച് വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ആരംഭിച്ചത്.

വിനോദസഞ്ചാര മേഖലയിൽ വലിയ കുതിപ്പാണ്  യുഎഇ നടത്തുന്നത്.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന് ദുബായ് സന്ദര്‍ശിച്ചവര്‍ 24.6 ലക്ഷം പേരാണ്.

2022 ല്‍ ദുബായ് സന്ദര്‍ശിച്ച ഇന്ത്യക്കാരുടെ എണ്ണം 18.4 ലക്ഷമായിരുന്നു. കൊവിഡിന് മുമ്പ് 2019 ല്‍ 19.7 ലക്ഷം ഇന്ത്യക്കാരായിരുന്നു ദുബായ് സന്ദര്‍ശിച്ചത്.

ടൂറിസ്റ്റുകള്‍, ബിസിനസുകാര്‍, താല്‍ക്കാലിക ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ എന്നിവര്‍ക്ക് ഈ വിസ ഉപകാരപ്പെടും. അഞ്ച് വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണിത്.

അപേക്ഷ സമര്‍പ്പിച്ചാല്‍ അഞ്ച് പ്രവൃത്തി ദിവസത്തിനകം വിസ ലഭ്യമാകും. 90 ദിവസം വരെ ദുബായില്‍ താമസിക്കാന്‍ ഇതുവഴി സാധിക്കും. കാലാവധി കഴിയുന്ന വേളയില്‍ 90 ദിവസത്തേക്ക് കൂടി നീട്ടുകയും ചെയ്യാം. വര്‍ഷത്തില്‍ 180 ദിവസത്തില്‍ കൂടുതല്‍ ദുബായില്‍ തങ്ങാന്‍ ഈ വിസ അനുവദിക്കില്ല.

അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് നല്‍കുന്നതിലൂടെ ഇന്ത്യയും ദുബായും തമ്മിലുള്ള സാമ്പത്തിക സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ബിസിനസ്സ്, നിക്ഷേപം, ടൂറിസം എന്നിവയുടെ കേന്ദ്രമെന്ന നിലയില്‍ ദുബായിയുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടും.

Tags:    

Similar News