വ്യാപാരം മെച്ചപ്പെടുത്താന്‍ നേപ്പാളിന് എഡിബി ധനസഹായം

  • ധനസഹായം രാജ്യത്തെ സുസ്ഥിര വളര്‍ച്ചയിലേക്ക് നയിക്കുമെന്ന് എഡിബി
  • കയറ്റുമതിയും വിതരണശൃംഖലയും മെച്ചപ്പെടുത്തും
  • നേപ്പാളിന്റെ പേയ്മെന്റ് ബാലന്‍സ് പരിഹരിക്കാന്‍ സഹായിക്കും

Update: 2023-06-30 04:55 GMT

നേപ്പാള്‍ സര്‍ക്കാരിന് 50 മില്യണ്‍ യുഎസ് ഡോളര്‍ വായ്പ അനുവദിച്ചതായി ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് (എഡിബി) അറിയിച്ചു. നയപരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിന് പിന്തുണ നല്‍കുന്നതിനും ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ പ്രധാന സാമ്പത്തിക പങ്കാളികളുമായി ഹിമാലയന്‍ രാജ്യത്തിന്റെ ആഭ്യന്തര, അന്തര്‍ദേശീയ വ്യാപാരം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതിനുമാണ് തുക അനുവദിച്ചിരിക്കുന്നത്.

സാമ്പത്തിക സഹായം വ്യാപാര വ്യവസായ മേഖലയുടെ വികസനം ലക്ഷ്യമിട്ടുള്ളതാണ്. അത് മത്സരശേഷി വര്‍ധിപ്പിക്കുകയും സുസ്ഥിര സാമ്പത്തിക വളര്‍ച്ചയിലേക്ക് രാജ്യത്തെ നയിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് എഡിബി സൗത്ത് ഏഷ്യ ഡിപ്പാര്‍ട്ട്മെന്റിന്റെ റീജിയണല്‍ കോഓപ്പറേഷന്‍ ആന്‍ഡ് ഓപ്പറേഷന്‍സ് കോര്‍ഡിനേഷന്‍ ഡയറക്ടര്‍ തിയാം ഹീ എന്‍ജി പറഞ്ഞു.

''കൂടാതെ, മെച്ചപ്പെട്ട വ്യാപാര സൗകര്യം കയറ്റുമതി വര്‍ധിപ്പിക്കുകയും നേപ്പാളിന്റെ പേയ്മെന്റ് ബാലന്‍സ് പരിഹരിക്കാന്‍ സഹായിക്കുകയും ചെയ്യും,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2022 സാമ്പത്തിക വര്‍ഷത്തില്‍, വ്യാപാരവും വ്യവസായവും നേപ്പാളിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജിഡിപി) 14.1 ശതമാനം സംഭാവനയാണ് നല്‍കിയത്.

വ്യാപാര, കയറ്റുമതി അന്തരീക്ഷം മെച്ചപ്പെടുത്തുകയും ഉല്‍പ്പന്നങ്ങളുടെ വിതരണ ശൃംഖല ശക്തിപ്പെടുത്തുകയും ചെയ്തുകൊണ്ട് രാജ്യത്തിന്റെ ജിഡിപിയിലേക്ക് വ്യാപാരത്തിന്റെ സംഭാവന വര്‍ധിപ്പിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് എഡിബി പത്രക്കുറിപ്പില്‍ പറയുന്നു.

കസ്റ്റംസ് തീരുവകളുടെയും ഫീസിന്റെയും ഇലക്ട്രോണിക് പേയ്മെന്റുകള്‍, കയറ്റുമതി രേഖകളുടെ ഇലക്ട്രോണിക് വല്‍ക്കരണം എന്നിവ പോലുള്ള ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ സഹായത്തോടെ കസ്റ്റംസ് പ്രക്രിയകള്‍ മെച്ചപ്പെടുത്തുകയാണ് നേപ്പാള്‍ . ഈ നടപടികള്‍ നിലവിലെ കസ്റ്റംസ് പരിഷ്‌കരണവും ആധുനികവല്‍ക്കരണ പദ്ധതിയും മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ്. ഈ പ്രോഗ്രാം നടപ്പിലാക്കാനും ധനസഹസഹായം ഉപകരിക്കും.

'ഈ പദ്ധതി ഒരു ഓണ്‍ലൈന്‍ കസ്റ്റംസ് മൂല്യനിര്‍ണ്ണയ ഡാറ്റാബേസ് സ്ഥാപിക്കുകയും കസ്റ്റംസ് ക്ലിയറന്‍സ് സുഗമമാക്കുന്നതിന് കയറ്റുമതി ഡോക്യുമെന്റേഷന്‍ കുറയ്ക്കുകയും ചെയ്യും.' നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, വില്‍പ്പനക്കാര്‍, വാങ്ങുന്നവര്‍ എന്നിവര്‍ക്കിടയില്‍ കൂടുതല്‍ കാര്യക്ഷമമായ ചരക്ക് നീക്കത്തെ ്രേപാത്സാഹിപ്പിക്കുന്നതിന് ലോജിസ്റ്റിക് മേഖലയിലേക്ക് വ്യാപാരം സുഗമമാക്കുന്നതിനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ എഡിബി പ്രോഗ്രാം വിപുലീകരിക്കും.

മള്‍ട്ടിമോഡല്‍ ഗതാഗതവും ലാസ്റ്റ്-മൈല്‍ കണക്റ്റിവിറ്റിയും സുഗമമാക്കുന്നതിന് ലോജിസ്റ്റിക്‌സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ സംയോജനവും ഒരു ലോജിസ്റ്റിക് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍ സ്ഥാപിക്കുന്നതുപോലുള്ള പ്രവര്‍ത്തനങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുന്നു,' പ്രസ്താവനയില്‍ പറയുന്നു.

രാജ്യത്തിന്റെ പ്രധാന സാമ്പത്തിക പങ്കാളികളായ ഇന്ത്യ, ബംഗ്ലാദേശ് എന്നിവയുമായി നേപ്പാളിന്റെ വ്യാപാരം സുഗമമാക്കുന്നതിന് ലോജിസ്റ്റിക് അടിസ്ഥാന സൗകര്യങ്ങളുടെയും ഉപകരണങ്ങളുടെയും സാങ്കേതിക മാനദണ്ഡങ്ങള്‍ ഈ പ്രോഗ്രാം സമന്വയിപ്പിക്കുമെന്ന് എഡിബി പ്രസ്താവനയില്‍ പറയുന്നു.

Tags:    

Similar News