ക്യാപിറ്റല്‍ ഫുഡ്‌സിനെയും ഓര്‍ഗാനിക് ഇന്ത്യയെയും ഏറ്റെടുക്കാന്‍ ടാറ്റ കണ്‍സ്യൂമര്‍

  • പുതിയ ഏറ്റെടുക്കലോടെ ടാറ്റ ഗ്രൂപ്പ് വിപണിയില്‍ ശക്തിപ്പെടും.
  • ജനപ്രിയ ചിങ്സ് സീക്രട്ട് ബ്രാന്‍ഡിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ക്യാപിറ്റല്‍ ഫുഡ്സ്
  • ക്യാപിറ്റല്‍ ഫുഡ്സിന്റെ ഓഹരികള്‍ 5,100 കോടി രൂപയ്ക്കാണ് ഏറ്റെടുക്കുക.

Update: 2024-01-13 11:06 GMT

ന്യൂഡല്‍ഹി: ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡ് (ടിസിപിഎല്‍) ക്യാപിറ്റല്‍ ഫുഡ്സും ഫാബ് ഇന്ത്യയുടെ പിന്തുണയുള്ള ഓര്‍ഗാനിക് ഇന്ത്യയും 7,000 കോടി രൂപയുടെ സംയോജിത എന്റര്‍പ്രൈസ് മൂല്യത്തിന് ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു. ജനപ്രിയ ചിങ്സ് സീക്രട്ട് ബ്രാന്‍ഡിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ക്യാപിറ്റല്‍ ഫുഡ്സ്.

പുതിയ ഏറ്റെടുക്കലോടെ ടാറ്റ ഗ്രൂപ്പ് വിപണിയില്‍ ശക്തിപ്പെടും.

ചിംഗ്‌സ് സീക്രട്ട്, സ്മിത്ത് ആന്‍ഡ് ജോണ്‍സ് തുടങ്ങിയ ബ്രാന്‍ഡുകളുടെ ഉടമസ്ഥതയിലുള്ള ക്യാപിറ്റല്‍ ഫുഡ്സിന്റെ 100 ശതമാനം ഇക്വിറ്റി ഓഹരികള്‍ 5,100 കോടി രൂപയുടെ എന്റര്‍പ്രൈസ് മൂല്യത്തിലാണ് ടാറ്റ ഗ്രൂപ്പിന്റെ ടിസിപിഎല്‍ ഏറ്റെടുക്കുക.

ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഓര്‍ഗാനിക് ഇന്ത്യയെ 1,900 കോടി രൂപയുടെ എന്റര്‍പ്രൈസ് മൂല്യത്തില്‍ ടിസിപിഎല്‍ ഏറ്റെടുക്കും. ഒരു സമ്പൂര്‍ണ്ണ എഫ്എംസിജി കമ്പനിയായി മാറിക്കൊണ്ടിരിക്കുന്ന ടിസിപിഎല്ലിനെ പാക്ക്ഡ് ഫുഡ് സെഗ്മെന്റ് പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കാന്‍ ഈ നീക്കം സഹായിക്കും.

ടിസിപിഎല്‍ അതിന്റെ വിവിധ ഷെയര്‍ഹോള്‍ഡര്‍മാരില്‍ നിന്ന് കമ്പനിയുടെ 75 ശതമാനം ഇക്വിറ്റി ഷെയര്‍ഹോള്‍ഡിംഗ് ഏറ്റെടുക്കുന്നതിനായി ക്യാപിറ്റല്‍ ഫുഡ്സിന്റെ നിലവിലുള്ള പ്രൊമോട്ടര്‍മാരുമായും ഷെയര്‍ഹോള്‍ഡര്‍മാരുമായും ഒരു ഷെയര്‍ പര്‍ച്ചേസ് കരാറിലും ഷെയര്‍ഹോള്‍ഡര്‍മാരുടെ കരാറിലും ഏര്‍പ്പെട്ടിട്ടുണ്ട്.

ബാക്കിയുള്ള 25 ശതമാനം 3 വര്‍ഷത്തിനുള്ളില്‍ ഏറ്റെടുക്കും.

ഭക്ഷണ-പാനീയ മേഖലയില്‍ പ്രവേശിക്കാനുള്ള കമ്പനിയുടെ തന്ത്രപരമായ ഉദ്ദേശ്യത്തിന് അനുസൃതമായാണ് ഏറ്റെടുക്കലെന്ന് ടിസിപിഎല്‍ പറഞ്ഞു.

ഫാബ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഓര്‍ഗാനിക് ഇന്ത്യ, ഫുഡ്, ചായ, ഹെര്‍ബല്‍ സപ്ലിമെന്റുകള്‍, പാക്ക് ചെയ്ത ഭക്ഷണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഓര്‍ഗാനിക് ഉല്‍പന്നങ്ങളുടെ നിര്‍മ്മാണവും വില്‍പനയും ബിസിനസ്സും നടത്തിവരികയാണ്.

ക്യാപിറ്റല്‍ ഫുഡ്സിലും, 2024 മാര്‍ച്ച് 31-ന് മുമ്പ് ഇക്വിറ്റി ഷെയര്‍ഹോള്‍ഡിംഗിന്റെ 75 ശതമാനം ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുമെന്ന് ടിസിപിഎല്‍ പ്രതീക്ഷിക്കുന്നു.

2023 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ക്യാപിറ്റല്‍ ഫുഡിന്റെ വരുമാനം 705.5 കോടി രൂപയും ഓര്‍ഗാനിക് ഇന്ത്യയുടെ വരുമാനം 324.4 കോടി രൂപയുമാണ്.

ക്യാപിറ്റല്‍ ഫുഡ്സ് ഏറ്റെടുക്കല്‍ ടിസിപിഎല്ലിനെ അതിന്റെ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോ വിപുലീകരിക്കാനും അതിന്റെ പാന്‍ട്രി പ്ലാറ്റ്ഫോം കൂടുതല്‍ ശക്തിപ്പെടുത്താനും പ്രാപ്തമാക്കും.

Tags:    

Similar News