നാവില്‍ വെള്ളമൂറിക്കുന്ന 5 സ്‌നാക് കമ്പനികള്‍
- പെപ്സികോ ലെയ്‌സിന് ഓൺലൈൻ ആയും, റീറ്റെയ്ൽ ആയും ഇന്ത്യയിൽ കുതിച്ചുയരുന്ന വിൽപ്പന
- ആകർഷകമായ പാക്കിങ്ങും, രുചിയും, താങ്ങാനാവുന്ന വിലയും ഇന്ത്യക്കാരെ ലെയ്സിന്റെ ആരാധകരാക്കി മാറ്റി. •
- 5,000 കോടി രൂപയാണ് ബാലാജി സ്നാക്സ് ന്റെ 2022 ലെ വരുമാനം
ഇന്ത്യ ഒരു സ്‌നാക്ക് പ്രേമികളുടെ രാജ്യമാണ്. അതെ, ഇന്ത്യക്കാര്‍ സ്‌നാക്കുകളെ സ്‌നേഹിക്കുന്നു. പൊട്ടറ്റോ ചിപ്‌സും വാഫറുകളും മുതല്‍ ബിസ്‌കറ്റും മധുരപലഹാരങ്ങളും വരെ എല്ലാം ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ ആളുകള്‍ കൂടുതല്‍ ഇഷ്ടപെടുന്നതും വില്ക്കപ്പെടുന്നതുമായ അല്ലെങ്കില്‍ അവരുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെ ആയി മാറിയിരിക്കുന്നു എന്നു പറയാവുന്ന ചില സ്‌നാക് ബ്രാന്‍ഡുകളുണ്ട്. അവയില്‍ മുന്നില്‍ നില്‍ക്കുന്ന ചില ബ്രാന്‍ഡഡ് സ്‌നാക്‌സുകളെ കുറിച്ച് അറിയാം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും, വിൽക്കുന്നതുമായ 5 സ്നാക്ക് ബ്രാൻഡുകൾ.
1 ഹല്‍ദിരാം സ്‌നാക്‌സുകള്‍
നോയിഡ ആസ്ഥാനമായുള്ള ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ സ്‌നാക്‌സ് കമ്പനികളിലൊന്നാണ് ഹല്‍ദിരാം. 1937-ല്‍ രാജസ്ഥാനിലെ ബിക്കാനീറില്‍ ഒരു ചെറിയ സ്റ്റോറില്‍ നിന്നാണ് ഹല്‍ദിരാമിന്റെ തുടക്കം. ഇന്ന്, ഹല്‍ദിരാം ലോകമെമ്പാടും 410 പ്രോഡക്ട്കളും 1000-ത്തിലധികം സ്റ്റോറുകളുമായി പ്രവര്‍ത്തിക്കുന്നു കൂടാതെ അറുപതിലധികം രാജ്യങ്ങളില്‍ അതിന്റെ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുകായും ചെയുന്നു. ഇതൊരു സ്‌നാക്ക്‌സ്, സ്വീറ്റ്സ് കൂടാതെ റസ്റ്റോറന്റ് കമ്പനി ആകുന്നു. നാഗ്പുര്‍, ന്യൂ ഡല്‍ഹി, ഗുര്‍ഗണ്‍, ഹൂഗ്‌ളി ,രുദ്രാപൂര്‍, നോയിഡ എന്നിവിടങ്ങളില്‍ കമ്പനിക്ക് ഉത്പാദനയൂണിറ്റുകളുണ്ട്.
പാരമ്പര്യ നാമകീന്‍സ്, വെസ്റ്റേണ്‍ സ്‌നാക്ക്‌സ്, ഇന്ത്യന്‍ പാരമ്പര്യ മധുര പലഹാരങ്ങള്‍, കുക്കീസ് എന്നിങ്ങനെ നിരവധി ഹല്‍ദിരാം ഉത്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. ഹല്‍ദിരാമിന്റെ 2023-ലെ സ്‌നാക്ക് വില്‍പ്പന ഇതുവരെ 9,215 കോടി രൂപയാണ്.
2. ലേയ്‌സ്
പെപ്‌സികോ കമ്പനിയുടെ ലേയ്‌സ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയ പൊട്ടറ്റോ ചിപ്‌സ് ബ്രാന്‍ഡാണ്. പരസ്യവാചകത്തില്‍ പറയുന്നത് പോലെ നോ വണ്‍ ക്യാന്‍ ഇറ്റ് ജസ്റ്റ് വണ്‍.
ഇന്ത്യയിലും ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന പൊട്ടറ്റോ ചിപ്‌സ് ബ്രാന്‍ഡാണ് ലെയ്‌സ്. പെപ്‌സികോ ഇന്ത്യ 1989-ലാണ് ഇന്ത്യയില്‍ ലെയ്‌സ് അവതരിപ്പിച്ചത്. ലേയ്‌സ് ചിപ്‌സിന് ഇന്ത്യയില്‍ വളരെയധികം ആരാധകരുണ്ട്. ക്രീം ആന്‍ഡ് ഓണിയന്‍, ടൊമാറ്റോ ടാംഗോ, മാജിക് മസാല എന്നീ ഫ്ലേവറുകൾ ആണ് ഇന്ത്യക്കാരുടെ പ്രിയം. ആഗോളതലത്തില്‍ നോക്കുമ്പോള്‍ ലേയ്‌സിന് ഓണ്‍ലൈന്‍ ആയും റീറ്റെയ്ല്‍ ആയും വില്‍പ്പന കുതിച്ചുയരുകയാണ്. ആകര്‍ഷകമായ പാക്കിങ്ങും, രുചിയും, താങ്ങാനാവുന്ന വിലയും ഇന്ത്യക്കാരെ ലേയ്‌സിന്റെ ആരാധകരാക്കി മാറ്റി. 2023-ലെ കണക്കുകളനുസരിച്ച് ലെയ്‌സ് 413 കോടി ഡോളറിന്റെ വില്‍പ്പനയാണ് നേടിയിട്ടുള്ളത്.
3 പാര്‍ലെ-ജി ബിസ്‌കറ്റ്
പാര്‍ലെ-ജി ബിസ്‌കറ്റ് ആണ് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന ബിസ്‌കറ്റ് ബ്രാന്‍ഡ്. വൈകുന്നേരം ഒരു ചൂട് ചായയ്‌ക്കൊപ്പം പാര്‍ലെ ജി ബിസ്‌ക്കറ്റ് ഒരു ഇന്ത്യന്‍ സംസകാരമായി മാറി എന്ന് വേണമെങ്കില്‍ പറയാം. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാവരും ഇഷ്ടപ്പെടുന്ന ഈ ബിസ്‌ക്കറ്റിന് ഒരു പ്രത്യേക സ്ഥാനം തന്നെ ഇന്ത്യന്‍ ഭക്ഷണ സംസ്‌കാരത്തിലുണ്ട്.
1929 ല്‍ പാര്‍ലെ പ്രൊഡക്റ്റ്‌സ് പുറത്തിറക്കിയ പാര്‍ലെ-ജി, അതിന്റെ ലളിതമായ രുചിയും കുറഞ്ഞ വിലയും കൊണ്ട് വളരെ പെട്ടെന്ന് ജനപ്രീതി നേടി. ഇന്ത്യയിലെ പലരുടെയും ബാല്യകാല ഓര്‍മ്മകളില്‍ പാര്‍ലെ-ജിക്ക് ഒരു പ്രധാന സ്ഥാനമുണ്ട് എന്നു പറയാം. പാര്‍ലെ-ജി ഇന്ത്യയിലെ സാമ്പത്തിക, സാമൂഹിക മാറ്റങ്ങളുടെ ഒരു സാക്ഷിയാണ്.
ഇന്ന്, പാര്‍ലെ-ജി 100-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. നിലവില്‍ മാസത്തില്‍ 10 കോടി പാക്കറ്റ് വില്‍പ്പനയാണ് പാര്‌ലെ-ജിയ്ക്കുള്ളത്.
4 ബ്രിട്ടാനിയ ഫ്രൂട്ട് കേക്ക്
ബ്രിട്ടാനിയ ഫ്രൂട്ട് കേക്ക് ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള ഫ്രൂട്ട് കേക്കുകളിലൊന്നാണ്. വിവിധ രുചികളില്‍ വരുന്ന റെഡി-ടു-ഈറ്റ് കേക്ക് നമ്മുടെ ഇഷ്ടപ്പെട്ട ഈവനിംഗ് സ്‌നാക്കുകളില്‍ ഒന്നാണ് എന്ന് പറയാതെ വയ്യ. ചായയോടൊപ്പം മാത്രമല്ല, യാത്രാ വേളകളില്‍ കൂടെ കരുതാനും കൂടാതെ ഏതുനേരവും കഴിക്കാന്‍ ജനങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു ലഘു ഭക്ഷണം ആണ് ഫ്രൂട്ട് കേക്ക്.
ഫ്രൂട്ട് കേക്ക് 18-ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ ഉത്ഭവിച്ചതായി കരുതപ്പെടുന്നു. ആ കാലഘട്ടത്തില്‍, ഫ്രൂട്ട് കേക്കുകളെ ആഡംബര ഭക്ഷണമായിട്ടാണ് കണക്കാക്കിയിരുന്നത്. അവ പലപ്പോഴും വിവാഹം, ക്രിസ്മസ്, പുതുവത്സരം തുടങ്ങിയ പ്രത്യേക അവസരങ്ങളില്‍ മാത്രമാണ് വിളമ്പിയിരുന്നത്. ഇപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഫ്രൂട്ട് കേക്കുകളിലൊന്നാണ് ഇത്. 2023-ല്‍, 2 ദശലക്ഷം യൂണിറ്റില്‍ അധികം വില്‍പ്പനയാണ് പ്രതീക്ഷിക്കുന്നത്.
5 ബാലാജി വാഫേര്‍സ്
ഇന്‍ഡസ്ട്രിയില്‍ വളരെ വേഗം വളര്‍ന്ന കൊണ്ടിരിക്കുന്ന ബാലാജി വാഫേഴ്‌സ് ആണ് അഞ്ചാം സ്ഥാനത്ത്്. 1974-ല്‍ ചന്ദുഭായ് വിരാനി സ്ഥാപിച്ച കമ്പനിയുടെ ആസ്ഥാനം ഗുജറാത്തിലെ സൂറത്തിലാണ്. യംസ്റ്റിക്‌സ്, പഞ്ചാബി തഡ്ക, സാഗോ ബോള്‍സ്, ഖട്ടാ മിഠ മിക്‌സ്, ടിക്കാ മിഠ മിക്‌സ്, ഭേല്‍ മിക്‌സ്, മുഗ് ദാല്‍, മസാല പീസ്, ഷിംഗ് ബുജിയ, നാരങ്ങ ഷിംഗ് ബുജിയ, മസാല ഷിംഗ്, ആലൂ സേവ്, ക്ലാസിക് സേവ്, ബുജിയ സേവ്, ഗാത്തിയ, രത്ലാമി സേവ്, സേവ് മുര്‍മുറ, മസാല സേവ് മുര്‍മുറ എന്നിങ്ങനെയുള്ള ബലാജി വാഫേഴ്‌സിന്റെ പ്രശസ്തമായ ഉല്‍പ്പന്നങ്ങള്‍ വലിയ രീതില്‍ ഇന്ത്യയില്‍ വില്‍ക്കപ്പെടുന്നു. 5,000 കോടി രൂപയാണ് ബാലാജി സ്നാക്സ് ന്റെ 2022 ലെ വിറ്റുവരവ്.