തിരുവനന്തപുരം വിമാനത്താവളത്തിന് എക്സലന്‍സ് അവാര്‍ഡ്

  • വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ക്കായി നടത്തിയ തുടര്‍ച്ചയായ മെച്ചപ്പെടുത്തല്‍ പ്രധാന കാരണം

Update: 2024-01-27 11:30 GMT

ക്വാളിറ്റി സര്‍ക്കിള്‍ ഫോറം ഓഫ് ഇന്ത്യയുടെ (ക്യുസിഎഫ്‌ഐ) എക്സലന്‍സ് അവാര്‍ഡിന് തിരുവനന്തപുരം അന്താരാഷ്ട്ര vimanathavalam തിരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നടന്ന ക്വാളിറ്റി കണ്‍സെപ്റ്റ്‌സ് 2024 ലെ ദേശീയ കണ്‍വെന്‍ഷനിലാണ് ഈ നേട്ടം.

വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ക്കായി നടത്തിയ തുടര്‍ച്ചയായ മെച്ചപ്പെടുത്തല്‍ സംരംഭങ്ങളുടെ അടിസ്ഥാനത്തിലാണ് ടിഐഎയെ അംഗീകാരത്തിനായി തിരഞ്ഞെടുത്തത്.

സുരക്ഷിതമായ വിമാന പ്രവര്‍ത്തനത്തിനും ജൈവവൈവിധ്യത്തിന്റെ സുസ്ഥിര സംരംഭങ്ങളിലൂടെയും തടസ്സങ്ങളില്‍ നിന്ന് മുക്തമായ ഒബ്സ്റ്റാക്കിള്‍ ലിമിറ്റേഷന്‍ സര്‍ഫേസുകള്‍ (ഒഎല്‍എസ്) നിലനിര്‍ത്തുന്നതിനുള്ള ഫലപ്രദമായ സംവിധാനം സ്ഥാപിക്കുന്നതില്‍ തിരുവനന്തപുരം വിമാനത്താവളത്തിന്റെ സംരംഭങ്ങളെ അവാര്‍ഡ് ജൂറി പ്രശംസിച്ചു.

കേന്ദ്ര റോഡ്സ് ആന്‍ഡ് ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയുടെ അധ്യക്ഷതയിലാണ് അവാര്‍ഡ് ദാന ചടങ്ങ് നടന്നത്.

ഇന്ത്യയിലെ ക്വാളിറ്റി സര്‍ക്കിള്‍ മൂവ്മെന്റിനെ പ്രതിനിധീകരിക്കുന്ന സ്ഥാപനമായി ക്യുസിഎഫ്‌ഐ അംഗീകരിക്കപ്പെട്ടു. ഇത് നിരവധി അന്താരാഷ്ട്ര ഫോറങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.

Tags:    

Similar News