തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുമായി മുന്നോട്ടുപോകും

Update: 2024-02-05 05:12 GMT

 തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന്  ധനമന്ത്രി കെ എൻ ബാലഗോപാൽ .

തിരുവനന്തപുരം മെട്രോയ്ക്ക് കേന്ദ്ര അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന്റെ റെയില്‍ വികസനം കേന്ദ്രം അവഗണിക്കുന്നു. യാത്രക്കാര്‍ ദുരിതത്തിലാണെന്നും മന്ത്രി പറഞ്ഞു.

സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം തുടരും.

വന്ദേഭാരത് എക്‌സ്പ്രസ് വന്നതോടുകൂടി മറ്റു ട്രെയിൻ യാത്രക്കാർ ബുദ്ധിമുട്ടിലായി.  വന്ദേഭാരത് വന്നതോടുകൂടി ഇടതുപക്ഷസര്‍ക്കാര്‍ പറഞ്ഞകാര്യങ്ങളുടെ യാഥാര്‍ഥ്യം ജനങ്ങള്‍ക്കു വ്യക്തമായി.

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കായി 239  കോടി രൂപ അനുവദിച്ചു. രണ്ടാം ഘട്ട പ്രവർത്തനം വിദേശ വായ്പ സഹായത്തോടെയാണ്.

കൂടുതൽ ബജറ്റ് വാർത്തകൾ.

Tags:    

Similar News