സബ്‌സിഡി സാധനങ്ങള്‍ക്ക് ആധാര്‍ നിർബന്ധമാക്കി സപ്ലൈകോ

  • റേഷന്‍ വിതരണത്തിന്റെ മാതൃകയിലാണ് പുതിയ സംവിധാനം
  • സബ്‌സിഡി സാധനങ്ങള്‍ വാങ്ങുന്നത് യഥാര്‍ത്ഥ ഗുണഭോക്താവാണോ എന്ന് ഉറപ്പു വരുത്തുകയാണ് ലക്ഷ്യം
  • ആധാര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സപ്ലൈകോയ്ക്ക് കൈമാറാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി

Update: 2024-01-13 07:37 GMT

സപ്ലൈകോയുടെ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഔട്ട്‌ലെറ്റുകളിലും സബ്‌സിഡി സാധനങ്ങള്‍ വാങ്ങാന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നു. റേഷന്‍ വിതരണത്തിന്റെ മാതൃകയിലാണ് പുതിയ സംവിധാനം.

സബ്‌സിഡി സാധനങ്ങള്‍ വാങ്ങുന്നത് യഥാര്‍ത്ഥ ഗുണഭോക്താവാണോ എന്ന് ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. ഇതിനായി ആധാര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സപ്ലൈകോയ്ക്ക് കൈമാറാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.

മാസാവസാനം സബ്‌സിഡി സാധനങ്ങള്‍ വാങ്ങാത്ത റേഷന്‍ കാര്‍ഡുകളുടെ നമ്പര്‍ സംഘടിപ്പിച്ച് ചില ഔട്ട്‌ലറ്റുകളില്‍ തട്ടിപ്പ് നടത്തുന്നതായി വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ സബ്‌സിഡി സാധനങ്ങള്‍ തട്ടിയെടുക്കുന്ന സാഹചര്യത്തിലാണ് സപ്ലൈകോ ഔട്ട്‌ലറ്റുകളില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചതെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.

ആധാര്‍ നിര്‍ബന്ധമാക്കിയാല്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലെയും ഔട്ട്‌ലെറ്റുകളിലെയും ക്രമക്കേടുകള്‍ തടയാനാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. കൂടാതെ ആധാര്‍ വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Tags:    

Similar News