വൈദ്യുത നിരക്ക് വര്‍ധിപ്പിക്കേണ്ടിവരുമെന്ന് മന്ത്രി

  • സര്‍ച്ചാര്‍ജ് ഇനത്തില്‍ 19 പൈസയാണ് ഇന്ധന വിലവര്‍ധനയുടെ പേരില്‍ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നത്‌

Update: 2023-09-11 09:00 GMT

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ചെറിയതോതിലായിരിക്കും വര്‍ധനയെന്നും ഇത് തീരുമാനിക്കേണ്ടത് റെഗുലേറ്ററി കമ്മീഷനാണെന്നും മന്ത്രി വ്യക്തമാക്കി.

യൂണിറ്റിന് 41 പൈസ കൂട്ടാനാണ് വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെടുന്നതെങ്കിലും അത്രയും വര്‍ധന ഉണ്ടാകില്ലെന്നാണ് സൂചന. നിരക്കിന്റെ കാര്യത്തില്‍ വരുംദിവസങ്ങളില്‍ റഗുലേറ്ററി ബോര്‍ഡ് അന്തിമ തീരുമാനമെടുക്കും.

2023-24 ല്‍ 6.19 ശതമാനം വര്‍ധനയാണ് കെഎസ്ഇബി ശുപാര്‍ശ ചെയ്തിരുന്നത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ 4.5 ശതമാനം, 2.36 ശതമാനം, 4.14 ശതമാനം എന്നിങ്ങനെയാണ് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തത്. നിരക്കു കൂട്ടുന്നതിനെതിരെ ഹൈടെന്‍ഷന്‍, എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ഗുണഭോക്താക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഉത്തരവനുസരിച്ച് കെഎസ്ഇബിയിലെ പെന്‍ഷന്‍ ബാധ്യതയുടെ പലിശയില്ലാതെയുള്ള തുക ചെലവില്‍ ഉള്‍പ്പെടുത്തരുതെന്നു നിര്‍ദേശിച്ചിട്ടുണ്ട്. അതു കണക്കിലെടുത്താല്‍ നിരക്കു വര്‍ധന നാമമാത്രമായിരിക്കും.

ഇന്ധന വിലവര്‍ധനയുടെ ഭാഗമായി ഗുണഭോക്താക്കളില്‍ നിന്ന് നിലവില്‍ 19 പൈസയാണ് ഫ്യുവല്‍ സര്‍ചാര്‍ജ് ഈടാക്കുന്നത്. ഇത് മാസം തോറും വാങ്ങണമെന്ന കേന്ദ്രനിലപാട് സംസ്ഥാനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതായും മന്ത്രി പറഞ്ഞു.

Tags:    

Similar News