റേഷന്‍ വ്യാപാരികള്‍ക്ക് ഡീലര്‍ കമ്മീഷനായി 14.11 കോടി രൂപ അനുവദിച്ചു

ജനുവരിയിലെ കമീഷന്‍ വിതരണത്തിനായാണ് തുക വിനിയോഗിക്കുക

Update: 2024-02-28 07:52 GMT

റേഷന്‍ വ്യാപാരികള്‍ക്ക് ഡീലര്‍ കമ്മീഷനായി 14.11 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍.

ജനുവരിയിലെ ഡീലര്‍ കമീഷന്‍ വിതരണത്തിനായി തുക വിനിയോഗിക്കുക.

പദ്ധതിക്കുള്ള സംസ്ഥാന വിഹിതം ഉയര്‍ത്തിയാണ് പണം ലഭ്യമാക്കിയത്.

റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് നെല്ല് സംഭരണത്തിന്റെ താങ്ങുവിലയും റേഷന്‍ വ്യാപാരികളുടെ കമീഷനും ചരക്ക് നീക്കത്തിന്റെ കൂലിയും കൈകാര്യ ചെലവുമടക്കം 1100 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ കുടിശിക ആക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ റേഷന്‍ വ്യാപാരി കമീഷന്‍ മുടങ്ങാതിരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ അധിക വിഹിതം അനുവദിതച്ചതെന്ന് മന്ത്രി അറിയിച്ചു.

Tags:    

Similar News