കടവന്ത്രയില്‍ പുതിയ ഷീ ഹോസ്റ്റല്‍ വരുന്നു

  • ഒരേ സമയം 100 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമുണ്ടാകും.
  • ഒരു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനാണുദ്ദേശിക്കുന്നത്.
  • ഏഴ് കോടി രൂപയാണ് പദ്ധതി ചെലവ്.

Update: 2024-01-23 08:29 GMT

കടവന്ത്രയില്‍ വനിതകള്‍ക്കായി പുതിയ ഷീ ഹോസ്റ്റല്‍ വരുന്നു. ജിസിഡിഎയുടെ നേതൃത്വത്തിലുള്ള ഹോസ്റ്റലിന്റെ തറക്കല്ലിടല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു നിര്‍വഹിച്ചു. അഞ്ച് നിലകളിലായാണ് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നത്. ഒരേ സമയം 100 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമുണ്ടാകും. ഭക്ഷണം കഴിക്കാനുള്ള സൗകര്യം, പാര്‍ക്കിംഗ് സൗകര്യം എന്നിവയോടെയാണ് ഹോസ്റ്റല്‍ നിര്‍മിക്കുന്നത്. ഏഴ് കോടി രൂപയാണ് പദ്ധതി ചെലവ്.

ഒരു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനാണുദ്ദേശിക്കുന്നത്. പൈലിംഗ് ജോലികള്‍ ആരംഭിച്ചതായി ജിസിഡിഎ വ്യക്തമാക്കുന്നു. 2026 ഓടെ ഹോസ്റ്റല്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനാണ് ജിസിഡിഎയുടെ ലക്ഷ്യം.

മുടങ്ങിക്കിടന്ന പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ മൂന്ന് കോടി രൂപ അനുവദിച്ചിരുന്നു. അതോടെയാണ് നിര്‍മാണം ആരംഭിച്ചത്.

നേരത്തെ ജിസിഡിഎ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം വനിത ഹോസ്റ്റല്‍ നടത്തി വരുന്നുണ്ട്.

Tags:    

Similar News