വമ്പൻ വിലക്കുറവുമായി ലുലു മാളിൽ മിഡ്നൈറ്റ് സെയിൽ

  • പുലർച്ചെ 2 മണി വരെ ലുലു മാളിൽ മിഡ്നൈറ്റ് ഷോപ്പിംഗ്
  • അഞ്ഞൂറിലധികം ലോകോത്തര ബ്രാൻഡുകൾ
  • ലുലു ഫൺടൂറയിൽ കുട്ടികൾക്കായും പ്രത്യേക ഓഫർ

Update: 2024-01-05 09:36 GMT

കൊച്ചി ലുലു മാളിൽ 2024 മിഡ്നൈറ്റ് സെയിൽ ആരംഭിച്ചു. പുതുവർഷത്തിലെ ആദ്യ ലുലു ഓൺ സെയിൽസ്, ലുലു എൻഡ് ഓഫ് സീസൺ സെയിൽ ഷോപ്പിംഗ് ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 4 മുതൽ 7 വരെ ലുലു മാളിൽ മിഡ്നൈറ്റ് ഷോപ്പിംഗും ഫ്ലാറ്റ് ഫിഫ്റ്റി സെയിലും നടക്കും. ലുലു ഫാഷൻ സ്റ്റോർ, ലുലു ഹൈപ്പർമാർക്കറ്റ്, ലുലു കണക്റ്റ് എന്നിവിടങ്ങളിലാണ് ബിഗ് ഡേ ഫ്ളാറ്റ് 50 സെയിൽ നടക്കുന്നത്. ആറാം തിയതി മുതൽ ഓഫർ അവസാനിക്കുന്ന എട്ടാം തിയതി പുലർച്ചെ 2 മണി വരെ ലുലു മാൾ തുറന്നു പ്രവർത്തിക്കും. അഞ്ഞൂറിലധികം ലോകോത്തര ബ്രാൻഡുകളുടെ ഫാഷൻ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, ഗ്രോസറി ഉൽപന്നങ്ങൾക്കെല്ലാം 50 ശതമാനം വരെ കിഴിവ് ലഭിക്കും. 

പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും അനുയോജ്യമായ ലോകോത്തര ബ്രാൻഡുകളുടെ ഏറ്റവും പുതിയ വസ്ത്രശേഖരങ്ങൾ 50% വരെ കിഴിവിൽ ലഭ്യമാണ്. ബാഗുകൾ കൂടാതെ ട്രോളി ട്രാവൽ ബാഗുകൾക്ക് 50% മുതൽ 70% വരെ ആണ് ഓഫ് ലഭിക്കുന്നത്. ഷൂസ്, ആഭരണങ്ങൾ തുടങ്ങി വിവിധ ഫാഷൻ ഉൽപന്നങ്ങൾ ഈ സെയിൽ ഓഫറിൽ ഉൾപ്പെടുന്നു. പുതിയ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടിവികൾ, ഫ്രിഡ്ജുകൾ, വാഷിംഗ് മെഷീനുകൾ തുടങ്ങി വിവിധ ഇലക്ട്രോണിക് ഉൽപന്നങ്ങൾ പകുതി വില കിഴിവിൽ ലഭിക്കും. ലുലു സെലിബ്രേറ്റിയിൽ ബ്രൈഡൽ കളക്ഷനുകളിലും, ലുലു ഫൺടൂറയിലും കുട്ടികൾക്കായും പ്രത്യേക ഓഫറും ഏർപ്പെടുത്തിയിട്ടുണ്ട്. ലുലു ഹാപ്പിനസ് ക്ലബ് അംഗങ്ങൾക്ക് പ്രത്യേക ഡിസ്‌കൗണ്ടുകളും ലഭിക്കും.

Tags:    

Similar News