കെഎസ്ആര്‍ടിസിക്ക് സര്‍വ്വകാല റെക്കോഡ്; ഒറ്റ ദിവസം വരുമാനം 9.03 കോടി

  • ഡിസംബര്‍ 1 മുതല്‍ 11 വരെയുളള ദിവസങ്ങളില്‍ 84.94 കോടി രൂപ
  • മാനേജ്‌മെന്റും, ജീവനക്കാരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലം
  • 4-9-2023 ന് ലഭിച്ച 8.79 കോടി എന്ന റിക്കാര്‍ഡ് വരുമാനമാണ് മറികടന്നിരിക്കുന്നത്
;

Update: 2023-12-13 11:20 GMT

പ്രതിദിന വരുമാനത്തില്‍ സര്‍വ്വകാല റെക്കോഡ് നേടി കെഎസ്ആര്‍ടിസി. ഡിസംബര്‍ 11 ന് പ്രതിദിന വരുമാനം 9.03 കോടി രൂപ എന്ന നേട്ടം കരസ്ഥമാക്കി.

ഡിസംബര്‍ 1 മുതല്‍ 11 വരെയുളള ദിവസങ്ങളില്‍ 84.94 കോടി രൂപയുടെ വരുമാനമാണ് കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്. ഇതില്‍ ഞായര്‍ ഒഴികെയുളള എല്ലാ ദിവസവും വരുമാനം 7.5 കോടി രൂപ കടന്നു. മാനേജ്‌മെന്റും, ജീവനക്കാരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് റിക്കാര്‍ഡ് വരുമാനം ലഭിച്ചതെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ജീവനക്കാരെയും ഓഫിസര്‍മാരെയും അഭിന്ദിക്കുന്നതായും എംഡി അറിയിച്ചു. 4-9-2023 ന് ലഭിച്ച 8.79 കോടി എന്ന റിക്കാര്‍ഡ് വരുമാനമാണ് ഇപ്പോള്‍ മറികടന്നിരിക്കുന്നത്.

വിവിധ ദിവസങ്ങളിലെ വരുമാനം

ഡിസംബര്‍ 4 - 8.54 കോടി

ഡിസംബര്‍ 5- 7.88 കോടി

ഡിസംബര്‍ 6- 7.44 കോടി

ഡിസംബര്‍ 7- 7.52 കോടി

ഡിസംബര്‍ 8- 7.93 കോടി

ഡിസംബര്‍ 9- 7.78 കോടി

ഡിസംബര്‍ 10- 7.9 കോടി

ഡിസംബര്‍ 11- 9.03 കോടി എന്നിങ്ങനെയാണ് പ്രതിദിന വരുമാനം.

Tags:    

Similar News