കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം; പാലക്കാട് നിന്നും ജനുവരി 28 വരെ

  • തിരുവൈരാണിക്കുളം, വയനാട്, സൈലന്റ് വാലി, നെല്ലിയാമ്പതി, മൂന്നാര്‍
  • ശിവപാർവ്വതി ക്ഷേത്രമാണ് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം
  • പാർവ്വതി ദേവിയുടെ ശ്രീകോവിൽ ഒരു വർഷത്തിൽ 12 ദിവസം മാത്രമേ തുറക്കൂ

Update: 2023-12-27 08:02 GMT

കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം പാലക്കാട് സെല്‍ ഡിസംബര്‍ 27 മുതല്‍ ജനുവരി 28 വരെ വിവിധയിടങ്ങളിലേക്ക് വിനോദയാത്ര സംഘടിപ്പിക്കുന്നു.

തിരുവൈരാണിക്കുളം, വയനാട്, സൈലന്റ് വാലി, നെല്ലിയാമ്പതി, മൂന്നാര്‍ എന്നിവിടങ്ങളിലേക്കാണ് യാത്ര സംഘടിപ്പിക്കുന്നത്.

തിരുവൈരാണിക്കുളത്തേക്കും സൈലന്റ് വാലിയിലേക്കും രാവിലെ ആറിനും വയനാട് പുതുവത്സര യാത്ര രാവിലെ അഞ്ചിനും നെല്ലിയാമ്പതിയിലേക്ക് രാവിലെ ഏഴിനും മൂന്നാറിലേക്ക് ഉച്ചയ്ക്ക് 12 നും യാത്ര ആരംഭിക്കും.

ബുക്കിങ്ങിന് ഫോണ്‍: 7012988534, 9995090216, 04912 520098.

യാത്രാ തീയതിയും സ്ഥലവും പാക്കേജും ചുവടെ:


Full View


തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശിവപാർവ്വതി ക്ഷേത്രമാണ് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം. എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള വെള്ളാരപ്പള്ളിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദിശങ്കരന്റെ ജന്മസ്ഥലമായാണ് കാലടി അറിയപ്പെടുന്നത്. ഈ ക്ഷേത്രത്തിലെ ഒരു ശ്രദ്ധേയമായ സവിശേഷത, ക്ഷേത്രത്തിലെ ശിവന്റെയും പാർവതിയുടെയും പ്രതിഷ്ഠകൾ എതിർദിശയിൽ അഭിമുഖീകരിക്കുന്നു എന്നതാണ്. പാർവ്വതി ദേവിയുടെ ശ്രീകോവിൽ ഒരു വർഷത്തിൽ 12 ദിവസം മാത്രമേ തുറക്കൂ എന്നതാണ് മറ്റൊരു പ്രത്യേകത. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ കിഴക്കോട്ട് ദർശനമായി ഇരിക്കുന്ന ശിവനാണ്., പാർവതി പടിഞ്ഞാറ് അഭിമുഖമായി ഇരിക്കുന്നു. 

Tags:    

Similar News