വൈദ്യുതി ബിൽ ഇനി വീട്ടിൽ വന്ന് വാങ്ങിക്കോളാമെന്ന് കെഎസ്ഇബി
- കനറാ ബാങ്കിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്
- ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് സ്വൈപ്പ് ചെയ്ത് പണമടയ്ക്കാം
- ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം ഉപയോഗിക്കാത്ത ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പദ്ധതി
കനറാ ബാങ്കിന്റെ സഹകരണത്തോടെ വീട്ടിലിരുന്ന് വൈദ്യുതി ബില്‍ അടയ്ക്കാവുന്ന പദ്ധതിയുമായി കെ.എസ്.ഇ.ബി. ഇത് സംബന്ധിച്ച ധാരണാപത്രം കെ.എസ്.ഇ.ബിയും കനറാ ബാങ്കും ഒപ്പ് വെച്ചു.
കനറാ ബാങ്കിന്റെ സഹായത്തോടെ ആന്‍ഡ്രോയിഡ് അധിഷ്ഠിതമായ 5,300 ഓളം സൈ്വപ്പിംഗ് മെഷീനുകള്‍ വഴി പരീക്ഷണാടിസ്ഥാനത്തില്‍ മാര്‍ച്ച് മുതല്‍ പദ്ധതി ആരംഭിക്കും.
പദ്ധതിയുടെ ഭാഗമായി മീറ്റര്‍ റീഡര്‍മാര്‍ സൈ്വപ്പിംഗ് മെഷീനുകളുമായി ഉപയോക്താക്കളുടെ വീടുകളിലെത്തും. ഇതില്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് സ്വൈപ്പ് ചെയ്ത് പണമടയ്ക്കാം.
യു.പി.ഐ വഴിയും പണം അടയ്ക്കാന്‍ കഴിയും.നിലവിലെ ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം ഉപയോഗിക്കാത്ത ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.