വീണ്ടും നഷ്ടത്തിന്റെ കഥയുമായ് കെഎസ്ഇബി; രണ്ടാം പാദത്തിൽ 571 കോടി
- കമ്പനിയുടെ അക്കൗണ്ട് മാനദണ്ഡങ്ങളോട് ഓഡിറ്റര്മാര്ക്ക് വിയോജിപ്പ്
- 2023 സെപ്റ്റംബർ 30 വരെ 16,114.17 കോടി രൂപ കടം
- രണ്ടാം പാദത്തിൽ, പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 4692.71 കോടി രൂപ
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതിയുടെ ഏക വിതരണക്കാരായ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് (കെഎസ്ഇബി ലിമിറ്റഡ്) 2023 സെപ്റ്റംബർ 30ന് അവസാനിച്ച രണ്ടാം പാദത്തിൽ 570.49 കോടി രൂപയുടെ നഷ്ടം റിപ്പോർട്ട് ചെയ്തു.
2023 ജൂൺ 30 ന് അവസാനിച്ച മുൻ പാദത്തിൽ കമ്പനി 102.28 കോടി രൂപ ലാഭം രേഖപ്പെടുത്തിയിരുന്നു. കൂടാതെ, മുൻ വർഷത്തെ ഇതേ പാദത്തിലും സമാനമായ ലാഭം 105.79 കോടി രൂപയായിരുന്നു.
ഇതിനിടയിൽ, അക്കൗണ്ടിംഗ് മാനദണ്ഡങ്ങളിൽ നിന്നുള്ള വ്യതിയാനം ചൂണ്ടിക്കാട്ടി ഓഡിറ്റർമാർ കമ്പനിയുടെ അക്കൗണ്ടുകളോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
"കമ്പനീസ് ആക്ട് 2013 (ഭേദഗതി പ്രകാരം) സെക്ഷൻ 133 പ്രകാരം വ്യക്തമാക്കിയ ഇന്ത്യൻ അക്കൗണ്ടിംഗ് സ്റ്റാൻഡേർഡ്സിൽ (ഐഎഎസ്) നിന്ന് വ്യതിചലിച്ചാണ് കമ്പനി (കെഎസ്ഇബിഎൽ) സാമ്പത്തിക വിവരങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്," ഓഡിറ്റർമാർ അഭിപ്രായപ്പെട്ടു.
സാമ്പത്തികമായി സമ്മർദത്തിലായ ‘പവർ കമ്പനി’ ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിലെ 16,529.27 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2023 സെപ്റ്റംബർ 30 വരെ 16,114.17 കോടി രൂപ കടത്തിലാണ്.
കെഎസ്ഇബിയുടെ സാമ്പത്തിക രംഗത്തെ ഏറ്റവും നിരാശാജനകമായ വശം, സാമ്പത്തിക വിശകലന വിദഗ്ധരുടെ അഭിപ്രായത്തിൽ, അതിന്റെ ഓഹരി മൂലധനമായ 3499.05 കോടി രൂപക്ക് പകരം 33,169.67 കോടി രൂപയിൽ എത്തിനിൽക്കുന്ന വൻതോതിൽ നെഗറ്റീവായ അതിന്റെ ആസ്തിയുടെ ദയനീയാവസ്ഥയാണ്.
പ്രവർത്തന വരുമാനം
ഇപ്പോൾ അവലോകനം ചെയ്യുന്ന രണ്ടാം പാദത്തിൽ, കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ പാദത്തിലെ 5330.36 കോടി രൂപയെ അപേക്ഷിച്ച് 4692.71 കോടി രൂപയായി. മുൻ വർഷത്തെ ഇതേ പാദത്തിൽ അത് 4726.27 കോടി രൂപയായിരുന്നു.
ഏറ്റവും പ്രധാനമായി, അവലോകന പാദത്തിൽ വൈദ്യുതി വാങ്ങുന്നതിനായി കമ്പനി 3393.46 കോടി രൂപ ചെലവഴിച്ചു.
ജൂൺ 30ന് അവസാനിച്ച മുൻ പാദത്തിൽ വൈദ്യുതി വാങ്ങുന്നതിനായി കമ്പനി 3101.59 കോടി രൂപ ചെലവഴിച്ചപ്പോൾ, കഴിഞ്ഞ വർഷം ഇതേ പാദത്തിൽ വൈദ്യുതി വാങ്ങുന്നതിന് കെഎസ്‌ഇബി ചെലവഴിച്ചത് 2587.82 കോടി രൂപ മാത്രമാണ്.
രസകരമെന്നു പറയട്ടെ, ജൂണിൽ അവസാനിച്ച മുൻ പാദത്തിൽ ചെലവഴിച്ച 1,172.78 കോടി രൂപയും കഴിഞ്ഞ വര്ഷം അതേ പാദത്തിൽ ചെലവഴിച്ച 893.34 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ, രണ്ടാം പാദത്തിൽ ജീവനക്കാരുടെ ആനുകൂല്യങ്ങൾക്കായുള്ള ചെലവ് വെറും 759.67 കോടി രൂപ മാത്രമാണ്.