കേരള കമ്പനികള്‍ ഇന്ന്; 52 ആഴ്ച്ചയിലെ ഉയര്‍ന്ന വില തൊട്ട് 5 കമ്പനികള്‍

  • വണ്ടര്‍ല, കൊച്ചിന്‍ മിനറല്‍സ് എന്നിവയ്ക്ക് നഷ്ടം നേരിട്ടു

Update: 2023-12-19 12:45 GMT

കേരള കമ്പനികളില്‍ ഹാരിസണ്‍സ് മലയാളം, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, കിറ്റെക്‌സ്, കൊച്ചിന്‍ ഷിപ്യാഡ്, ഫെഡറല്‍ ബാങ്ക് എന്നീ കമ്പനികളുടെ ഓഹരികള്‍ ഇന്നത്തെ വ്യാപാരത്തില്‍ 52 ആഴ്ച്ചയിലെ ഉയര്‍ന്ന വില തൊട്ടു.

ഹാരിസണ്‍സ് മലയാളമാണ് 7.81 ശതമാനം നേട്ടത്തോടെ മികച്ച പ്രകടനം നടത്തിയത്. കമ്പനിയുടെ ഓഹരികള്‍ 169 രൂപയിലാണ് ഇന്ന് ക്ലോസ് ചെയ്തത്. അമ്പത്തി രണ്ട് ആഴ്ച്ചയിലെ ഉയര്‍ന്ന വിലയായ 171.5 ലേക്കും ഓഹരി വില ഇന്ന് എത്തി. കൊച്ചിന്‍ ഷിപ്യാഡ് ഓഹരികള്‍ 3.04 ശതമാനം നേട്ടത്തോടെ 1309 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഓഹരിയുടെ 52 ആഴ്ച്ചയിലെ ഉയര്‍ന്ന വിലയായ 1337.45 ലേക്കും വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ ഉയര്‍ന്നിരുന്നു. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരികളും 52 ആഴ്ച്ചയിലെ ഉയര്‍ന്ന വിലയായ 75.4 രൂപയിലേക്ക് ഉയരുകയും 2.08 ശതമാനം നേട്ടത്തോടെ 73.7 രൂപയില്‍ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. ഫെഡറല്‍ ബാങ്ക് ഓഹരികള്‍ 0.54 ശതമാനം നേട്ടത്തോടെ 157.4 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഫെഡറല്‍ ബാങ്ക് ഓഹരികളും 52 ആഴ്ച്ചയിലെ ഉയര്‍ന്ന വിലയായ 159 രൂപയിലേക്ക് എത്തിയിരുന്നു. കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡിന്റെ ഓഹരികള്‍ 52 ആഴ്ച്ചയിലെ 242.45 രൂപയിലേക്ക് എത്തിയിരുന്നു. കിറ്റെക്‌സ് ഓഹരികള്‍ 1.04 ശതമാനം നേട്ടത്തോടെ 233 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഗുജറാത്ത് ഇന്‍ജെക്റ്റ് കേരള ഓഹരികള്‍ 3.04 ശതമാനം ഉയര്‍ന്ന് 1309 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സിഎസ്ബി ബാങ്ക്, കെഎസ്ഇ ലിമിറ്റഡ്, ഫാക്ട്, അപ്പോളോ ടയേഴ്‌സ്, മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ് എന്നീ ഓഹരികളെല്ലാം നേട്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

Full View

ഇസ്‌റ്റേണ്‍ ട്രഡ്‌സ് 4.76 ശതമാനം, വണ്ടര്‍ല ഹോളിഡേയ്‌സ് 1.46 ശതമാനം, കൊച്ചിന്‍ മിനറല്‍സ് 1.36 ശതമാനം, പിസിബിഎല്‍ 1.02 ശതമാനം എന്നിങ്ങനെ നഷ്ടം നേരിട്ടു. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ എന്നിവയെല്ലാം നഷ്ടം നേരിട്ടു.

Tags:    

Similar News