കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഗോദ്‌റെജ് ഇന്‍സ്ട്രീസ്; സിഡിപി പട്ടികയില്‍ മികച്ച സ്ഥാനം

  • കാലാവസ്ഥാ മാറ്റങ്ങള്‍ക്ക് എതിരെ പൊരാട്ടം തുടരുമെന്ന് ഗോദ്‌റെജ്
  • പട്ടികയില്‍ ഇടംപിടിച്ചത് ചുരുക്കം ഇന്ത്യന്‍ കമ്പനികള്‍
  • 67 ട്രില്യണ്‍ വിപണി മൂല്യമുള്ള 23,000-ത്തില്‍ ഏറെ കമ്പനികളാണ് കാലാവസ്ഥാ ഡാറ്റ പുറത്ത് വിട്ടത്.
;

Update: 2024-02-29 12:29 GMT
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഗോദ്‌റെജ് ഇന്‍സ്ട്രീസ്; സിഡിപി പട്ടികയില്‍ മികച്ച സ്ഥാനം
  • whatsapp icon

സിഡിപിയുടെ ക്ലൈമറ്റ് ചെയ്ഞ്ച് ലീഡര്‍ഷിപ്പ് സൂചിക 2023ല്‍ ഗോദ്‌റെജ് ഇന്‍ഡസ്ട്രീസ് (കെമിക്കല്‍സ്) മികച്ച സ്ഥാനങ്ങള്‍ കൈവരിച്ചു. കാലാവസ്ഥാ വ്യതിയാന വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് 'എ-' എന്ന സ്‌കോറാണ് ഗോദ്‌റെജ് ഇന്‍ഡസ്ട്രീസ് (കെമിക്കല്‍സ്) നേടിയത്.

പരിസ്ഥിതി സംബന്ധമായ വെളിപ്പെടുത്തലുകള്‍ നടത്തുന്ന ആഗോള തലത്തിലെ ലാഭേച്ഛയില്ലാതെ നടത്തുന്ന സംവിധാനമാണ് സിഡിപി. 67 ട്രില്യണ്‍ വിപണി മൂല്യമുള്ള 23,000-ത്തില്‍ ഏറെ കമ്പനികളാണ് 2023ല്‍ തങ്ങളുടെ പരിസ്ഥിതി സംബന്ധമായ ഡാറ്റ ഇവിടെ വെളിപ്പെടുത്തിയത്. ഇങ്ങനെ കമ്പനികള്‍ നല്‍കുന്ന വിവരങ്ങള്‍ സ്വതന്ത്രമായി വിലയിരുത്തി സിഡിപിയുടെ സ്‌കോറിങ് രീതികള്‍ക്ക് അനുസൃതമായി തരംതിരിക്കുകയാണു ചെയ്യുന്നത്.

സിഡിപി ലീഡര്‍ഷിപ് സൂചികയില്‍ ഉള്‍പ്പെടാനായ ചുരുക്കം ഇന്ത്യന്‍ കമ്പനികളിലൊന്ന് എന്ന നേട്ടമാണ് ഗോദ്‌റെജ് ഇന്‍ഡസ്ട്രീസിന് (കെമിക്കല്‍സ്) സ്വന്തമായത്. കാലാവസ്ഥാ മാറ്റങ്ങളുമായി ബന്ധപ്പെട്ടവയ്ക്കു പുറമെ ജല സുരക്ഷ സംബന്ധിച്ച് 'ബി', വനങ്ങള്‍ സംബന്ധിച്ച് 'ബി-', തുടങ്ങിയവ കൈവരിച്ചിട്ടുണ്ടണ്‍്. ഏഷ്യയിലെ ശരാശരിയേക്കാളും കെമിക്കല്‍ വിഭാഗത്തിലെ കമ്പനികള്‍ 'സി' എന്ന ശരാശരി സ്‌കോര്‍ കൈവരിച്ച സ്ഥാനത്താണ് ഗോദ്‌റെജ് ഇന്‍ഡസ്ട്രീസിന്റെ (കെമിക്കല്‍സ്) ഈ നേട്ടം.

ആഗോള തലത്തില്‍ വിപുലീകരണം നടത്തുമ്പോള്‍ കമ്പനിയുടെ ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ നടത്തുന്ന ചെറിയ നീക്കങ്ങള്‍ പോലും കാലാവസ്ഥാ മാറ്റങ്ങള്‍ക്ക് എതിരെ പൊരുതുന്നതില്‍ വലിയ പിന്തുണയാകുമെന്ന് ഗോദ്‌റെജ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ നാദിര്‍ ഗോദ്‌റെജ് പറഞ്ഞു.


Tags:    

Similar News