3 സെന്റിൽ താഴെ ഭൂമിയുള്ളവർക്കും സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കാം
വായ്പ അനുവദിക്കുന്നത് സംബന്ധിച്ച് ബാങ്ക് ഭരണസമിതിക്ക് തീരുമാനമെടുക്കാം
സംസ്ഥാനത്ത് മൂന്ന് സെന്റില്‍ താഴെ ഭൂമിയുള്ളവര്‍ക്കും സഹകരണ സംഘങ്ങളില്‍നിന്നോ, ബാങ്കുകളില്‍നിന്നോ വായ്പ അനുവദിക്കുന്നതിന് സഹകരണസംഘം രജിസ്ട്രാര്‍ അനുമതി നൽകി.
പൊതുപ്രവർത്തകനായ തത്തമംഗലം സ്വദേശി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെത്തുടർന്നാണ് നടപടി.
3 സെന്റില്‍ താഴെ വിസ്തീർണമുള്ളതും വീടില്ലാത്തതുമായ സ്ഥലത്തിന്റെ ഈടിന്മേല്‍ വായ്പ അനുവദിക്കരുതെന്ന സഹകരണനിയമത്തിലെ വ്യവസ്ഥ സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള നിരവധി പേർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
ഇത്തരം സ്ഥലങ്ങളുടെ ഈടിന്മേല്‍ വായ്പ നല്‍കി തുക കുടിശ്ശികയായാല്‍ തിരിച്ചുപിടിക്കാനുള്ള ജപ്തി നടപടിക്രമങ്ങള്‍ക്ക് ബുദ്ധിമുട്ടുള്ളതിനാലാണ് വായ്പ മുൻപ് നിഷേധിച്ചിരുന്നതെന്ന് സഹകരണസംഘം രജിസ്ട്രാർ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
വായ്പ അനുവദിക്കുന്നത് സംബന്ധിച്ച് ഇനി മുതല്‍ ബാങ്ക് ഭരണസമിതിക്ക് തീരുമാനമെടുക്കാമെന്നും ഉത്തരവില്‍ പറയുന്നു.
വിവിധ ജില്ലകളിലെ ജോയന്റ് രജിസ്ട്രാർമാരുടെ റിപ്പോർട്ടുകൂടി പരിഗണിച്ചാണ് പുതിയ ഉത്തരവ്.