സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളില്‍ 57 എണ്ണം ലാഭത്തില്‍; മുന്നില്‍ കെഎസ്എഫ്ഇ

  • പൊതുമേഖല സ്ഥാപനങ്ങളില്‍ 59 എണ്ണം നഷ്ടത്തിൽ
  • കെഎസ്എഫ്ഇയാണ് കൂടുതല്‍ ലാഭമുണ്ടാക്കിയ സ്ഥാപനം
  • നഷ്ടത്തിൽ മുന്നിലുള്ളത് കെഎസ്ആര്‍ടിസിയും, വാട്ടര്‍ അതോറിറ്റിയും

Update: 2024-02-07 12:28 GMT

സംസ്ഥാനത്ത 131 പൊതുമേഖല സ്ഥാപനങ്ങളില്‍ 57 എണ്ണം ലാഭത്തിലാണെന്ന് ബ്യൂറോ ഓഫ് പബ്ലിക് എന്റര്‍പ്രൈസസ് റിപ്പോര്‍ട്ട്.

 പൊതുമേഖല സ്ഥാപനങ്ങളില്‍ 59 എണ്ണം നഷ്ടത്തിലാണെന്നും റിപ്പോർട്ടിൽ  പറയുന്നു.

കെഎസ്എഫ്ഇയാണ് കൂടുതല്‍ ലാഭമുണ്ടാക്കിയ പൊതുമേഖല സ്ഥാപനം.

2021-22ല്‍ 105.49 കോടിയാണ് കെഎസ്എഫ്ഇ യുടെ ലാഭം. 2022-23ല്‍ ഇത് 350.88 കോടിയായി വർധിച്ചു.


Full View

കൂടുതല്‍ ലാഭമുണ്ടാക്കിയ പൊതുമേഖല സ്ഥാപനങ്ങളുടെ  പട്ടികയിൽ  കെഎംഎംഎല്‍ (85.04 കോടി) രണ്ടാം സ്ഥാനത്തും ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് (67.91 കോടി) മൂന്നാം സ്ഥാനത്തുമാണ്. 

ബിവറേജസ് കോര്‍പ്പറേഷന്‍ (35.93 കോടി) ലാഭപ്പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.

2022-23ല്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ആകെ വിറ്റുവരവ് 40,774.07 കോടിയായി വര്‍ധിച്ചു. 2021-22ല്‍ ഇത് 37,405 കോടിയായിരുന്നു.

വിറ്റുവരവിലും പ്രവർത്തന ലാഭത്തിലും പൊതുമേഖലാ സ്ഥാപനങ്ങൾ വൻകുതിപ്പ് നടത്തുകയാണെന്നാണ് റിപ്പോർട്ട് പറയുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റുവരവിൽ ഒമ്പത് ശതമാനത്തിന്‍റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വിറ്റുവരവില്‍ ഒന്നാം സ്ഥാനത്ത് കെഎസ്ഇബിയും (17,984.58 കോടിയും) രണ്ടാംസ്ഥാനത്ത് കെഎസ്എഫ്ഇയും (4503.78 കോടി) മൂന്നാം സ്ഥാനത്ത് ബിവറേജസ് കോര്‍പറേഷനുമാണ് (3393.77 കോടി).

പൊതുമേഖലാ സ്ഥാപനങ്ങളിൽ നഷ്ടത്തിൽ മുന്നിലുള്ളത്  കെഎസ്ആര്‍ടിസിയും (1521.82 കോടി) വാട്ടര്‍ അതോറിറ്റിയും (1312.84 കോടി) ആണ്.


Tags:    

Similar News