ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം, സമയപരിധി നീട്ടി

  • സൗജന്യ ഓൺലൈൻ ഡോക്യുമെൻ്റ് അപ്‌ലോഡ് സൗകര്യം 2024 ജൂൺ 14 വരെ നീട്ടി
  • പത്ത് വർഷത്തിലൊരിക്കലെങ്കിലും ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ യുഐഡിഎഐ നിർദേശിച്ചിട്ടുണ്ട്

Update: 2024-03-13 06:29 GMT

ആധാർ കാർഡിലെ വിവരങ്ങൾ സൗജന്യമായി പുതുക്കുന്നതിന് വേണ്ടിയുള്ള തീയതി വീണ്ടും നീട്ടി യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ).

ഇതുവരെ അപ്‌ഡേഷന്‍ ഒന്നും ചെയ്തിട്ടില്ലാത്ത കാര്‍ഡുകള്‍ പുതുക്കാന്‍ തിരിച്ചറിയല്‍ രേഖകള്‍, മേല്‍വിലാസ രേഖകള്‍ എന്നിവ http://myaadhaar.uidai.gov.in എന്ന വെബ് സൈറ്റില്‍ സൗജന്യമായി അപ് ലോഡ് ചെയ്യാം.

സൗജന്യ ഓൺലൈൻ ഡോക്യുമെൻ്റ് അപ്‌ലോഡ് സൗകര്യം  2024 ജൂൺ 14 വരെ നീട്ടി. 

മാര്‍ച്ച് 14ന് അവസാനിക്കാനിരിക്കെയാണ് സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള തിയതി ദീര്‍ഘിപ്പിച്ചത്.

പത്ത് വർഷത്തിലൊരിക്കലെങ്കിലും ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ യുഐഡിഎഐ നിർദേശിച്ചിട്ടുണ്ട്.

അക്ഷയ കേന്ദ്രങ്ങൾ വഴി സേവനം ലഭ്യമാകുന്നതിന് 50 രൂപയാണ് ഫീസ്. 

ഓൺലൈൻ വഴി പുതുക്കാന്‍

1. https://myaadhaar.uidai.gov.in/ ലോഗിൻ ചെയ്യുക

2.  ഡോക്യുമെന്റ് അപ്ഡേറ്റ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക. 

3. വിശദാംശങ്ങൾ പരിശോധിച്ച് അടുത്ത ഹൈപ്പർ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

4. ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് ഡോക്യുമെന്റുകളുടെ തെളിവ് എന്നിവ തെരഞ്ഞെടുക്കുക.

5. സ്‌കാൻ ചെയ്‌ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യുക









Tags:    

Similar News