നവംബറില്‍ കയറ്റുമതി ഇടിഞ്ഞെങ്കിലും വ്യാപാര കമ്മിയിൽ ആശ്വാസം

  • ഇറക്കുമതി കഴിഞ്ഞവര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 4.3ശതമാനം കുറഞ്ഞു
  • ഇന്ത്യയുടെ കയറ്റുമതി മികച്ച പ്രകടനം കാഴ്ച വെക്കുന്നതായി സര്‍ക്കാര്‍

Update: 2023-12-15 14:30 GMT

നവംബറില്‍ ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി 20.58 ബില്യണ്‍ ഡോളറായി കുറഞ്ഞതായി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 56.95 ബില്യണ്‍ ഡോളറിനെ അപേക്ഷിച്ച് ഇറക്കുമതി 4.3 ശതമാനം ഇടിഞ്ഞ് 54.48 ബില്യണ്‍ ഡോളറിലെത്തിയാണ് അതിനു കാരണം.

അതെ സമയം കയറ്റുമതി ഇതേ കാലയളവിൽ 34.89 ബില്യണ്‍ ഡോളറിൽ നിന്നും 33.90 ബില്യണ്‍ ഡോളറായി 2.8 ശതമാനം ഇടിവ് രേഖപ്പെടുത്തി.

ഈ സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-നവംബര്‍ കാലയളവില്‍ കയറ്റുമതി 6.51 ശതമാനം ഇടിഞ്ഞ് 278.8 ബില്യണ്‍ ഡോളറായി. ഈ കാലയളവില്‍ ഇറക്കുമതിയാകട്ടെ 8.67 ശതമാനം ഇടിഞ്ഞ് 445.15 ബില്യണ്‍ ഡോളറിലെത്തി.

അതേസമയം ആഗോള മാന്ദ്യത്തിനിടയിലും ഇന്ത്യയുടെ കയറ്റുമതി എണ്ണത്തില്‍ മികച്ച പ്രകടനമാണ് നടക്കുന്നതെന്ന് വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്വാള്‍ പറഞ്ഞു. ഒക്ടോബറില്‍ ചരക്ക് കയറ്റുമതി 6.21 ശതമാനം ഉയര്‍ന്ന് 33.57 ബില്യണ്‍ ഡോളറിലെത്തി.

''ഞങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ മറികടക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,'' ചരക്ക് വിലയില്‍ ഇടിവുണ്ടായിട്ടും പോസിറ്റീവ് വളര്‍ച്ചയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. '' ഞങ്ങള്‍ ആഗോള സാഹചര്യം കാത്തിരിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നു'' വാണിജ്യ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

നിലവില്‍, ഭൗമരാഷ്ട്രീയ സാഹചര്യവും ഉയര്‍ന്ന പണപ്പെരുപ്പവും വികസിത സമ്പദ്വ്യവസ്ഥകളിലെ സാമ്പത്തിക മാന്ദ്യവും, റഷ്യ-ഉക്രെയ്ന്‍ യുദ്ധം, ചൈന-തായ്വാന്‍, ചൈന-യുഎസ് പ്രശ്‌നങ്ങള്‍, ഇസ്രയേല്‍-പാലസ്തീന്‍ യുദ്ധം തുടങ്ങിയ മറ്റ് അപകടസാധ്യതകളും കയറ്റുമതിയെ ബാധിക്കുന്നു.

Tags:    

Similar News