തേയില: നിലവിലെ വെല്ലുവിളികളില്‍ കര്‍ഷകര്‍ക്ക് ആശങ്ക
- പ്രതികൂല കാലാവസ്ഥ, കയറ്റുമതിയിലെ ഇടിവ് എന്നിവ മേഖല നേരിടുന്ന വെല്ലുവിളികള്‍
- ആഗോളതലത്തിലെ സാമ്പത്തിക മാന്ദ്യം കയറ്റുമതിക്ക് ഭീഷണി
- എല്ലാവരും യോജിച്ച് പരിഹാരങ്ങള്‍ കണ്ടെത്തണമെന്ന് ടിഎഐ
2022ല്‍ രാജ്യത്തെ തേയില ഉല്‍പ്പാദനം വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ കലണ്ടര്‍ വര്‍ഷം ഉല്‍പ്പാദനം 1,365 ദശലക്ഷം കിലോഗ്രാമായാണ് ഉയര്‍ന്നത്. 2021ല്‍ ഇത്1,330 ദശലക്ഷം കിലോഗ്രാം ആയിരുന്നു.
ടീ ബോര്‍ഡിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഉത്തരേന്ത്യന്‍ തോട്ടങ്ങളില്‍ 1133.35 ദശലക്ഷം കിലോഗ്രാം ഉല്‍പ്പാദനം നടന്നപ്പോള്‍ ദക്ഷിണേന്ത്യയില്‍ ഇത് 231.99 ദശലക്ഷം കിലോഗ്രാം ആയിരുന്നു.ഡാറ്റ പ്രകാരം 2023-ലെ ആദ്യ മൂന്ന് മാസങ്ങളില്‍, ജനുവരി മുതല്‍ മാര്‍ച്ച് വരെ, ഉല്‍പ്പാദനം 79 ദശലക്ഷം കിലോഗ്രാം ആയിരുന്നു.
ബോര്‍ഡ് പുറത്തുവിട്ട 2023 ഏപ്രിലിലെ കണക്കുകള്‍ കാണിക്കുന്നത് 2022ലെ അതേ മാസത്തെ 93.25 ദശലക്ഷം കിലോഗ്രാമില്‍ നിന്ന് ഉല്‍പ്പാദനം കുറഞ്ഞു എന്നാണ്.
അതേസമയം, തേയില കര്‍ഷകര്‍ ഈ സീസണില്‍ വ്യവസായം നേരിടുന്ന വെല്ലുവിളികളില്‍ ഗൗരവമായ ആശങ്ക പ്രകടിപ്പിക്കുന്നു.പ്രതികൂല കാലാവസ്ഥയും കുറഞ്ഞ കയറ്റുമതിയും ആഭ്യന്തര ഡിമാന്‍ഡുമാണ് ഇപ്പോള്‍ വ്യവസായത്തെ ആശങ്കയിലാഴ്ത്തുന്നതെന്ന് പ്ലാന്റേഴ്സ് ടീ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ടിഎഐ)യുടെ അപെക്സ് ബോഡി പറഞ്ഞു.
യുകെയിലും യൂറോപ്പിലെ മറ്റിടങ്ങളിലും പിടിമുറുക്കുന്ന് മാന്ദ്യം ഇന്ത്യന്‍ തേയില വ്യവസായത്തിന് കനത്ത ഭീഷണിയാണ്. കയറ്റുമതി കുറയാന്‍ ഇത് പ്രധാന കാരണമാണ്.
മേഖലയുടെ വളര്‍ച്ച ഉറപ്പാക്കുന്നതിന് എല്ലാ പങ്കാളികളുടെയും കൂട്ടായ, സഹകരിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണെന്ന് ടിഎഐയുടെ പ്രസിഡന്റ് അജയ് ജലന്‍ പറഞ്ഞു.
ജലന്‍ പറയുന്നതനുസരിച്ച്, 'അനിയന്ത്രിതമായ കാലാവസ്ഥയും ചൂടുകൂടിയ അന്തരീക്ഷവും അപര്യാപ്തമായ മഴയും തേയിലത്തോട്ടങ്ങള്‍ ഭീഷണിയായി. ഇത് ആസാമും വടക്കന്‍ ബംഗാളും ഉള്‍പ്പെടുന്ന ഉത്തരേന്ത്യയിലെ തേയില ഉല്‍പ്പാദനത്തിന്റെ ഗുണനിലവാരത്തെയും അളവിനെയും സാരമായി ബാധിച്ചു'.
ഇതിനുപുറമെ, ആഭ്യന്തര, അന്തര്‍ദേശീയ വിപണികളില്‍ വ്യവസായത്തിന്റെ ഡിമാന്‍ഡിന് തകര്‍ച്ച നേരിടുന്നുണ്ടെന്ന് ടിഎഐ പറഞ്ഞു.
ആഗോള വിപണിയില്‍ തേയിലയുടെ അമിത ലഭ്യതയും ഉപഭോക്തൃ മുന്‍ഗണനകളിലെ മാറ്റവും കയറ്റുമതി ഡിമാന്‍ഡിനെ ദുര്‍ബലപ്പെടുത്തി, അദ്ദേഹം പറഞ്ഞു.
തേയില നിര്‍മ്മാതാക്കള്‍, ചില്ലറ വ്യാപാരികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ പങ്കാളികളും വ്യവസായത്തില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി ഒഴിവാക്കാന്‍ നൂതനമായ പരിഹാരങ്ങള്‍ കണ്ടെത്തണമെന്ന് ജലന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ചെറുകിട തേയില തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിന് ഒരു റിപ്പോര്‍ട്ട് നല്‍കിയത്. അതില്‍ രാജ്യത്തെ തേയിലയുടെ 52ശതമാനം ഉല്‍പ്പാദനവും ചെറുകിട മേഖലയില്‍ നിന്നാണ് എത്തുന്നത് എന്ന് വ്യക്തമാക്കിയിരുന്നു.
ഇവിടെ ഒരു പ്രതിസന്ധി നേരിട്ടാല്‍ അത് രാജ്യത്തെ തേയില ഉല്‍പ്പാദനത്തെ ആകെ ബാധിക്കും. കൂടാതെ നിലവിലുള്ള പ്രശ്‌നങ്ങളും പ്രതിസന്ധികളും മറികടക്കുന്നതിനായി നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.