സാംസംങ് ഗാലക്സി എസ് 23 ഇന്ത്യയിൽ നിർമ്മിക്കും
ഇന്ത്യയിലെ വില 75000 മുതൽ 1 . 55 ലക്ഷം വരെയായിരിക്കും .
ഡെൽഹി; സംസംങ് അതിന്റെ പ്രീമിയം ഗാലക്സി എസ് 23 ഫോൺ ഇന്ത്യയിൽ നിർമ്മിക്കുമെന്ന് കമ്പനി. ഇന്ത്യയിൽ ആ ഫോണിന്റെ വമ്പിച്ച ആവശ്യം പരിഗണിച്ചാണ് അത് ഇന്ത്യയിൽ നിർമ്മിക്കാൻ കമ്പനി തീരുമാനിച്ചത്
ഈ ഫോണിന്റെ ഇന്ത്യയിലെ വില 75000 മുതൽ 1 . 55 ലക്ഷം വരെയായിരിക്കും .
ഇപ്പോൾ ഇന്ത്യയിലെ ആവശ്യത്തിനുള്ള ഈ ഫോൺ നിർമ്മിക്കുന്നത് കമ്പനിയുടെ വിയറ്റ്നാം നിർമാണശാലയിലാണ്.
ഇന്ത്യയിൽ നിർമ്മിക്കുന്ന ഫോണിന് 5 ക്യാമറകൾ ഉണ്ടായിരിക്കും. ഇതിലെ സെൻസറുകളുടെ ശേഷി 12 മെഗാപിക്സലുകൾ മുതൽ 200 പിക്സലുകൾ വരെയാണ്.
മൊബൈൽഫോണുകളിൽ ഉപയോഗിക്കുന്ന ക്യാമറയുടെ ലെന്‍സുകള്‍ക്കു ഏർപ്പെടുത്തിയിരുന്ന ഇറക്കുമതി ചുങ്കം പിൻവലിച്ചതായി കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കമ്പനിയുടെ പ്രഖ്യാപനം വന്നത്.