ബോണ്ടുകള്‍ വഴി ധനസമാഹരണത്തിന് പവര്‍ ഗ്രിഡ്

  • ഏപ്രില്‍ 17-ന് നടന്ന ഡയറക്ടര്‍മാരുടെ യോഗത്തിലാണ് തീരുമാനം
  • രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് പവര്‍ ട്രാന്‍സ്മിഷന്‍ യൂട്ടിലിറ്റിയാണ് പവര്‍ ഗ്രിഡ്
  • ലക്ഷ്യം 12,000 കോടി രൂപ

Update: 2024-04-17 11:40 GMT

ഒന്നോ അതിലധികമോ തവണകളായി ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ 2025 സാമ്പത്തിക വര്‍ഷത്തില്‍ 12,000 കോടി രൂപ വരെ സമാഹരിക്കാനുള്ള നിര്‍ദ്ദേശത്തിന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ബോര്‍ഡ് അംഗീകാരം നല്‍കി.

ഏപ്രില്‍ 17-ന് നടന്ന ബോണ്ടുകള്‍ക്കായുള്ള ഡയറക്ടര്‍മാരുടെ സമിതി യോഗത്തില്‍, ധനസമാഹരണത്തിന് അംഗീകാരം നല്‍കി.സുരക്ഷിതമല്ലാത്തതും, മാറ്റാനാവാത്തതും, ക്യുമുലേറ്റീവ് അല്ലാത്തതും, റിഡീം ചെയ്യാവുന്നതും, നികുതി നല്‍കേണ്ടതുമായ പവര്‍ഗ്രിഡ് ബോണ്ടുകളുടെ ഇഷ്യു എന്ന നിലയില്‍ 2024-25 സാമ്പത്തിക വര്‍ഷത്തില്‍, ബോണ്ടുകള്‍ സമാഹരിക്കുന്നതിനാണ് അംഗീകാരം.

അല്ലെങ്കില്‍ 12,000 കോടി രൂപ വരെയുള്ള കൂടുതല്‍ ട്രഞ്ചുകള്‍/സീരീസുകളില്‍ നിന്നാണ് ധനസമാഹരണം.

രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് പവര്‍ ട്രാന്‍സ്മിഷന്‍ യൂട്ടിലിറ്റിയാണ് പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍. ഇന്റര്‍-റീജിയണല്‍ നെറ്റ്വര്‍ക്കുകളുടെ 86 ശതമാനവും കൈകാര്യം ചെയ്യുന്നത് പവര്‍ ഗ്രിഡാണ്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുടനീളം വൈദ്യുതി ബള്‍ക്ക് ട്രാന്‍സ്മിഷനില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് കമ്പനി.


Tags:    

Similar News