കയറ്റുമതിയില്‍ അതിവേഗ വളര്‍ച്ചയുമായി ഫാര്‍മ മേഖല

  • നടപ്പ് സാമ്പത്തിക വര്‍ഷത്തെ ലക്ഷ്യം 2025 ആരംഭിക്കും മുന്‍പ് തന്നെ കൈവരിച്ചു
  • ജനറിക് മരുന്നുകളുടെ ലോകത്തിലെതന്നെ നാലാമത്തെ വലിയ ഉത്പ്പാദകരാണ് ഇന്ത്യ
  • 30-ഓടെ ഇന്ത്യയുടെ ഔഷധിവപണി 13,000 കോടി ഡോളറിലെത്തും

Update: 2025-02-08 09:17 GMT

കയറ്റുമതിയില്‍ ശ്രദ്ധേയമായ വളര്‍ച്ച നേടി ഇന്ത്യന്‍ ഫാര്‍മ മേഖല. 2025 ആരംഭിക്കും മുന്‍പ് തന്നെ ഫാര്‍മ മേഖല ലക്ഷ്യമിട്ട വളര്‍ച്ചയുടെ 99 ശതമാനവും കൈവരിച്ചു. യുഎസിലെയും യൂറോപ്പിലെയും ഉയര്‍ന്ന ആവശ്യകതയാണ് മേഖലയ്ക്ക് തുണയായത്.

റഷ്യന്‍ വിപണിയിലെ സാന്നിധ്യം ശക്തിപ്പെടുത്തുകയാണ് ഫാര്‍മ മേഖലയുടെ അടുത്ത ലക്ഷ്യം. ഒപ്പം ആഫ്രിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ മരുന്നുകളുടെ ആവശ്യം ഉയരുമെന്നും കരുതുന്നു. നിലവില്‍ ഡ്രഗ് ഫോര്‍മുലേഷന്‍, സര്‍ജിക്കല്‍സ് ബിസിനസ് ഉല്‍പ്പന്ന ഡിമാന്‍ഡാണ് ഉയര്‍ന്നത്. ഇത് ആഭ്യന്തര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് ഒരു ബൂസ്റ്റര്‍ ഡോസാണ്.

കയറ്റുമതിയുടെ 75%വും ഈ ബിസിനസാണെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് കൊമേഴ്‌സ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സിസ് ഡേറ്റകളും പറയുന്നു. യുഎസിലേക്കുള്ള കയറ്റുമതി ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. വടക്കേ അമേരിക്കയിലേക്കുള്ള കയറ്റുമതി 6.2 ബില്യണ്‍ ഡോളര്‍ ആയി. മാര്‍ച്ചോടെ 10 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് വിലയിരുത്തല്‍.

ജനറിക് മരുന്നുകളുടെ ലോകത്തിലെതന്നെ നാലാമത്തെ വലിയ ഉത്പ്പാദകരാണ് ഇന്ന് ഇന്ത്യ. മൂന്നാം ലോക രാജ്യങ്ങളുടെ ഫാര്‍മസി എന്ന വിലാസമായിരുന്നു കോവിഡിനു മുന്‍പുവരെ ഇന്ത്യയ്ക്ക്. ഇന്നത് ലോകത്തെ ഫാര്‍മ ഹബ്ബെന്ന വിശേണത്തിലെത്തി നില്‍ക്കുകയാണ്. 2030-ഓടെ ഇന്ത്യയുടെ ഔഷധിവപണി 13,000 കോടി ഡോളറിന്റേതാകുമെന്നാണ് പ്രതീക്ഷ. 

Tags:    

Similar News