പെട്രോൾ, ഡീസൽ വില കുറച്ചു; പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ

  • പുതിയ വില ഇന്ന് രാവിലെ ആറ് മണി മുതല്‍ നിലവിൽ വന്നു
  • കൊച്ചിയിൽ പെട്രോളിന് വില 105 രൂപ 50 പൈസയാകും പുതുക്കിയ വില. ഡീസൽ 94 രൂപ 50 പൈസയും

Update: 2024-03-15 05:55 GMT

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ച് കേന്ദ്ര സർക്കാർ.

പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്.

കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ചിരിക്കുന്നത്.

പുതുക്കിയ വില ഇന്ന് രാവിലെ ആറ് മണി മുതല്‍ നിലവിൽ വന്നു (മാർച്ച് 15 വെള്ളിയാഴ്‌ച).

നേരത്തെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗാർഹിക പാചകവാതക സിലിണ്ടറിന് കേന്ദ്ര സർക്കാർ 100 രൂപ കുറച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്ധനവിലയിലും കുറവ് വരുത്തിയിരിക്കുന്നത്.

കൊച്ചിയിൽ പെട്രോളിന് വില 105 രൂപ 50 പൈസയാകും പുതുക്കിയ വില. ഡീസൽ 94 രൂപ 50 പൈസയും.





Tags:    

Similar News